Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധിക്കുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 07:34 pm IST
in Samskriti

വിവേകാനന്ദസ്വാമികളെ ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ സന്ദേശപ്രചാരണത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനാണ് നിവേദിത ഇന്നാട്ടില്‍ വന്നത്. അതിനാല്‍ സ്വാമിജിയുടെ അന്തര്‍ധാനം നിവേദിതക്ക് എത്രത്തോളം മര്‍മ്മഭേദകമായിരുന്നുവെന്ന് ഊഹിക്കാം. എന്നിരുന്നാലും അവര്‍ ദൃഢചിത്തയായിരുന്നു. ഹൃദയത്തിനകത്തെ ദുഃഖം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗുരു ആരംഭിച്ച പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണല്ലോ ശിഷ്യരുടെ പ്രധാന കര്‍ത്തവ്യം.

വിവേകാനന്ദ സ്വാമികളാല്‍ സ്ഥാപിതമായ രാമകൃഷ്ണ മിഷന്, രാഷ്‌ട്രീയകാര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആദ്ധ്യാത്മികോന്നതിയും ലോകസേവനുമാണ് മിഷന്റെ ലക്ഷ്യങ്ങള്‍. എന്നാല്‍ നിവേദിത അന്നത്തെ രാഷ്‌ട്രീയ കാര്യങ്ങളിലും മറ്റും ഇടപെടുവാന്‍ തുടങ്ങിയതോടെ അവര്‍ക്ക് മഠത്തിന്റെയും മിഷന്റെയും അംഗത്വം ഉപേക്ഷിക്കേണ്ടിവന്നു. ഇന്നാട്ടിലെ എല്ലാവരിലും ദേശീയബോധം ഉണര്‍ത്താനും സാമുദായികൈക്യം ദൃഢപ്പെടുത്തുവാനും വേണ്ടി അവര്‍ കഠിനപ്രയത്‌നം ചെയ്തു.

അവര്‍ക്ക് വളരെ ഭംഗിയായി പ്രസംഗിക്കുവാന്‍ കഴിവുണ്ടായിരുന്നു. ജീവിതത്തില്‍ സ്വയം അനുഷ്ഠിക്കാത്ത ഒന്നിനെയും കുറിച്ച് അവര്‍ വെറുതെ പ്രസംഗിച്ചിരുന്നില്ല. വിശ്വസ്തയായി നിലകൊള്ളുക എന്നതായിരുന്നു അവരുടെ അന്തസ്സ്, പൂര്‍ണതയിലെത്തിച്ചേരുക എന്നതായിരുന്നു അവരുടെ ആഗ്രഹം. തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ ആവേശത്തോടുകൂടി അവര്‍ പറയും: ”നമ്മുടെ സ്വദേശത്തുനിന്നുതന്നെയല്ലേ നമുക്ക് എല്ലാം കിട്ടിയിട്ടുള്ളത്- ജീവന്‍, ആഹാരം, ബന്ധുമിത്രാദികള്‍, ആശ്രിതജനങ്ങള്‍, ആദരവ് ഇവയെല്ലാം. ഈ ദേശം തന്നെയല്ലെ നമ്മുടെ പ്രത്യക്ഷമാതാവ്! എന്നിട്ടും അമ്മയെ ഭാരതമാതാവിന്റെ രൂപത്തില്‍ കാണാനുള്ള ആഗ്രഹം നമുക്ക് വളര്‍ത്തിയെടുക്കേണ്ട എന്നോ?”

ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ആദര്‍ശങ്ങളെ സര്‍വത്ര പ്രചരിപ്പിച്ച് ഭാരതത്തിന്റെ ഐക്യബോധം കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ”ഈ രണ്ട് മഹാജീവിതങ്ങളിലാണ് ഭാരതത്തിന്റെ ഐക്യം മുഴുവന്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. ഭാരതവര്‍ഷം ഈ മഹാപുരുഷന്മാരെ ഹൃദയത്തില്‍ ധരിക്കണം. അതാണ് ഏറ്റവും കൂടുതല്‍ ഈ ദേശത്തിനാവശ്യം” എന്ന് അവര്‍ പറയാറുണ്ട്.

അവരുടെ പ്രസംഗങ്ങളില്‍ ഈ നാടിനോടുള്ള നിഷ്‌കപടമായ സ്‌നേഹവും ശ്രദ്ധയും പ്രകടിതമായിരുന്നു. അഖണ്ഡഭാരതത്തിന്റെ ചിത്രം അവര്‍ ജനങ്ങളുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ അഖണ്ഡഭാരതത്തിന്റെ സേവനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

സ്വാമി വിവേകാനന്ദന്‍ ശിഷ്യരുടെയും ഭക്തരുടെയും സംഘത്തില്‍ വച്ച് ഒരിക്കല്‍ പറയുകയുണ്ടായി: ”ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്‌ട്രീയാവബോധം ഉണര്‍ത്തുന്നതില്‍ നിവേദിതയ്‌ക്ക് വലിയ പങ്ക് നിര്‍വഹിക്കാനാകും.” എന്നാല്‍ സ്വാമിജിയുടെ സമാധിക്കുശേഷം ബേലൂര്‍ മഠത്തിന്റെ പരമാധികാരികളായി വന്നവര്‍ ആത്മീയ ദര്‍ശങ്ങളല്ലാതെ മറ്റൊന്നിനെയും അംഗീകരിക്കുന്നവരായിരുന്നില്ല.

രാമകൃഷ്ണമിഷനുമായി സഹകരിച്ച് ഭാരത സ്ത്രീകള്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നിവേദിതയ്‌ക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സ്വന്തം രാഷ്‌ട്രീയ ലക്ഷ്യം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാമകൃഷ്ണ മിഷന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികള്‍ക്ക് നിവേദിത എഴുതി: ”ഭാരത മാതാവ് എന്ന ആദര്‍ശവുമായി ഞാന്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. മാതാവിനുവേണ്ടിയുള്ള മരണമാണ് മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ സ്വീകാര്യം.”

സ്വാമി വിവേകാനന്ദന്റെ സമാധിക്കുശേഷം കൃത്യം പതിനാലു ദിവസം കഴിഞ്ഞ് (1902 ജൂലൈ 18) നിവേദിത എഴുതിയ ഒരു കത്ത് സുദീര്‍ഘമായ ചര്‍ച്ചയ്‌ക്ക് വിഷയമായി. പത്രങ്ങള്‍ ആ ചര്‍ച്ച ഏറ്റെടുത്തു. ‘പത്രിക’ എന്ന പത്രത്തില്‍ സിസ്റ്റര്‍ നിവേദിത എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു: ”ഇനിമേല്‍ നിവേദിതയുടെ പ്രവര്‍ത്തനങ്ങള്‍ രാമകൃഷ്ണമഠത്തിന്റെ അനുവാദത്തോടെയായിരിക്കുന്നതല്ലെന്നും സ്വതന്ത്രമാണെന്നും ബേലൂര്‍ മഠവും സിസ്റ്റര്‍ നിവേദിതയും തീരുമാനിച്ചിരിക്കുന്നു.”

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പുതിയ വാര്‍ത്തകള്‍

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.