കാബൂള്‍: പീഡിപ്പിക്കപ്പെട്ടതിന് കേസ് കൊടുക്കാന്‍ പോയ അഫ്ഗാന് യുവതിയെ പോലീസ് സ്റ്റേഷനിലും സൂപ്രണ്ട് പീഡനത്തിനിരയാക്കി.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന ദുരിതാവസ്ഥ വെളിപ്പെടുത്തി തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന് പറയുന്നതിങ്ങനെ: അഫ്ഗാനില്‍ 10 സ്ത്രീകളില്‍ എട്ടുപേരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരാണ്, വളരെ കുറച്ചു സംഭവങ്ങളേ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളു. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പോകാന്‍ അവര്‍ക്ക് ഭയമാണ്.
ഏറെ പഠനങ്ങള്‍ നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ഫൗണ്ടേഷന്റെ വെളിപ്പെടുത്തല്‍.
പീഡിപ്പിക്കപ്പെട്ട യുവതി ഫോണില്‍ പറഞ്ഞ വിവരങ്ങള്‍ ഫൗണ്ടേഷന് വെളിപ്പെടുത്തുന്നു:
വടക്കന്‍ അഫ്ഗാനിലെ ബാള്‍ക്ക് പ്രവിശ്യയിലാണ് മരിയയുടെ വീട്. വീട്ടില്‍ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരാള്‍ മരിയ (18)ത്തെ പീഡിപ്പിച്ചു.
പിന്നീട് ഇവരെ മറ്റൊരു വീട്ടിലേക്ക് അയാള്‍ കൊണ്ടുപോയി, അവിടെ മറ്റൊരാളുടെ പീഡനത്തിനും വിധേയയായി.
ഇതേക്കുറിച്ച് പരാതി നല്കാന് അച്ഛനൊപ്പം പോലീസ് സ്റ്റേഷനില്‍ പോയി. അച്ഛനെ പുറത്തിരുത്തി, പോലീസുദ്യോഗസ്ഥന് ഓഫീസിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, തോംസണ്‍ ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ വിവരിക്കുന്നു. പോലീസ് സൂപ്രണ്ട് അക്രം സറേ ആരോപണം നിഷേധിച്ചു. 60 വയസായ തനിക്ക് പരാതിക്കാരി മകളെപ്പോലെയാണെന്ന് വിശേഷിപ്പിച്ചു.
കാബൂളിലെത്തിയ മരിയവും അച്ഛന് ഖൈറുദ്ദീനും നീതികിട്ടാതെ നാട്ടിലേക്കു പോകില്ലെന്ന തീരുമാനത്തിലാണ്. മകള്‍ ആത്മഹത്യയെക്കുറിച്ച് ഇടയ്ക്കിടെ സൂചിപ്പിക്കുന്നുവെന്ന് ഖൈറുദ്ദീന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: