Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കളിമണ്‍പാത്ര തൊഴിലാളികള്‍ തൊഴില്‍ ഉപേക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:04 am IST
inPalakkad

കുഴല്‍മന്ദം: ജില്ലയിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മാണക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. കളിമണ്‍ പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ പ്രൊഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ പരമ്പരാഗത മേഖലയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്. കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ച കുംഭാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍ നിന്നും പിന്തിരഞ്ഞ് മറ്റുജോലികള്‍ തേടിപ്പോയി തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്‌ക്ക് തിരിച്ചടിയായിട്ടുണ്ട്. പഴയ തലമുറയില്‍പ്പെട്ട അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നിരിക്കെ ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കാത്ത സാഹചര്യവുമാണ്.

തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്ന കളിമണ്‍പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുളളത്. അനുഷ്ഠാനം കണക്കെ ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം പേരാകട്ടെ പ്രായമേറിയവരാണ്. പുതുതലമുറയില്‍ നിന്നും ആരും തന്നെ ഈ മേഖലയ്‌ക്ക് കടന്നു വരാത്തത് ഈ പരമ്പരാഗത മേഖലക്ക് തിരിച്ചടിയായി. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്‌നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ് . മുമ്പ് ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുത്തിരുന്നത്. എന്നാല്‍ ഇതിനു നിരോധനമുള്ളതും മണ്ണില്‍ അമിതമായി ചെളി കലര്‍ന്നതും പാത്രനിര്‍മാണത്തിന് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടാക്കി. നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്. ഉത്പാദന ചെലവ് കൂടുതലും ഉത്പന്നത്തിന് വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് മേഖലയുടെ മുഖ്യ പ്രശ്‌നം. കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നതിന് സമൂഹം തയ്യാറാകുന്നില്ലത്രേ. പരമ്പരാഗതമായ ഈ തൊഴില്‍മേഖലയെ സംരക്ഷിക്കുന്നതിനും പുതുതലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും അടിയന്തിരനടപടി അനിവാര്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.