കൊച്ചി: വരള്‍ച്ചയ്ക്ക് മുന്നോടിയായി റാക്കോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റ്റി.ഡി.റോഡ് സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന് അംഗങ്ങളുടെ വസതികളില്‍ കിണര്‍ റീചാര്‍ജ്ജ് പദ്ധതിക്ക് തുടക്കമായി. കേരള റാക്കോ നടത്തിയ ജനകീയ സംരംഭം കേരളത്തിന് ആകെ മാതൃകയാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് റ്റി.ഡി.വെല്‍ഫെയര്‍ അസ്സോസിയേഷന് വനിതാ വിഭാഗം പ്രസിഡന്റ് വിമലാ ജി.കമ്മത്ത് പറഞ്ഞു. തുലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ വെള്ളം നഷ്ടപ്പെടാതെ ഉപയോഗപ്രദമാക്കാനാണ് റാക്കോ കിണര്‍ റിചാര്ജിംഗിലൂടെ ജില്ലയ്ക്ക് മാതൃകയാവുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അമൃതപദ്ധതിയുടെ ഭാഗമായി സഗരസഭയുമായി സഹകരിച്ച് എല്ലാവിധ സഹായങ്ങളും ലഭിക്കും എന്നും നാമമാത്രമായ തുക ചിലവഴിച്ചാല്‍ ഗുണഭോക്തക്കള്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്ന് കൗണ്‍സിലര്‍ സുധാ ദിലീപ് പറഞ്ഞു. പി.എസ്.ഭാസി അദ്ധ്യക്ഷം വഹിച്ചു. പി.ആര്.പത്മനാഭന് നായര്‍, കുരുവിളാ മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, കെ.എസ്.ദിലീപ്കുമാര്, കുമ്പളം രവി, ജോപാലോക്കാരന്, കെ.ജി.രാധാകൃഷ്ണന്, എഡ്ഢീനാ സെബാസ്റ്റ്യന്‍, പ്രഭാ ഗോപാലകൃഷ്ണന്, റാണി സേവ്യര്‍, പ്രീതി രാജന്, ബി.കമലം, എസ്.വിനിത, എസ്. രമാറാവൂ, ഗോപിനാഥ കമ്മത്ത്, ശിവാനന്ദന്.ബി, വിശ്വന്.കെ, കെ. വിശ്വനാഥ കമ്മത്ത് എന്നിവര്‍ തുടര്‍ന്ന് നടന്ന പ്രതിജ്ഞയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: