Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശരണ കീര്‍ത്തനങ്ങള്‍ ധന്യമാക്കിയ അയ്യപ്പ മഹാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:17 pm IST
inPathanamthitta

ആറന്മുള: എല്ലാമെല്ലാം അയ്യപ്പന്‍, എല്ലാര്‍ക്കും പൊരുളയ്യപ്പന്‍ എന്ന തത്വം വിളിച്ചോതി ആറന്മുളയില്‍ നടന്ന അയ്യപ്പസംഗമം അയ്യപ്പഭക്തര്‍ക്ക് നവ്യാനുഭവമായി.

ശരണകീര്‍ത്തനങ്ങളും ശരണ മന്ത്രങ്ങളും നിറഞ്ഞ സംഗമവേദിയെ ധന്യമാക്കി കെ.ജി.ജയനും(ജയവിജയ)സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ, പ്രസംഗത്തിനിടയില്‍ സംഗീതസംവിധായകന്‍ ഗംഗൈഅമരന്‍ ആലപിച്ച ഭക്തിഗാനം ഹൈന്ദവ ഐക്യത്തിന്റെ കാലിക പ്രസക്തി എടുത്തുപറഞ്ഞ് ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗം എല്ലാം അയ്യപ്പ മഹാസംഗമത്തെ പ്രൗഡോജ്വലമാക്കി. ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം അതിന്റെ ഭക്തിയും പരിശുദ്ധിയും ചോര്‍ന്നുപോകാതെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെക്കൊണ്ട് വീണ്ടും പാടിച്ച് റിക്കോര്‍ഡ് ചെയ്യാമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഉറപ്പും അയ്യപ്പ മഹാസംഗമത്തിന്റെ വൈശിഷ്ട്യങ്ങളില്‍പെടുന്നു. ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ഹരിവരാസനത്തിന്റെ പുനരാലേഖനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സമ്മതിച്ചത്. ഹരിവരാസനം എഴുതിയ പുറക്കാട്ട് കോന്നകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയുടെ സാന്നിദ്ധ്യവും അയ്യപ്പമഹാസംഗമത്തിന്റെ പ്രത്യേകതകളിലൊന്നായി. ഗുരുസ്വാമിമാര്‍, അമ്പലപ്പുഴ, ആലങ്ങാട് പെരിയോര്‍, ചീരപ്പന്‍ചിറ പ്രതിനിധി, തലപ്പാറകോട്ടമൂപ്പന്‍, ഇഞ്ചിപ്പാറ കോട്ടമൂപ്പന്‍, തിരുവാഭരണപേടക വാഹകര്‍, തുടങ്ങി ശബരിമല തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകളാകുന്ന പ്രമുഖരെയെല്ലാം അയ്യപ്പ മഹാസംഗമ വേദിയില്‍ ആദരിച്ചു. വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്, ഭവനമൊരു പൂങ്കാവനം എന്നീ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ത്ഥാടനവും പ്രകൃതി സംരക്ഷണവുമായുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചടങ്ങുകളായിരുന്നു ഇവ.

ആറന്മുള ശ്രീ കൃഷ്ണ ഓഡിറ്റോറിയത്തില്‍ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീഭൂതനാഥോപാഖ്യാന പാരായണം നടന്നു. മഹാസംഗമ വേദിയില്‍ ഉയര്‍ത്താനായി തൊടുപുഴ അറക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന ധര്‍മ്മ പതാക എരുമേലിയില്‍ നിന്നും കൊണ്ടുവന്ന കൊടിമരം, പന്തളത്തുനിന്നുള്ള കൊടിക്കയര്‍, അമ്പലപ്പുഴയില്‍ നിന്നും ജ്യോതി എന്നീ ഘോഷയാത്രകള്‍ ശരണഘോഷത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തി. അതിന് ശേഷം ഭക്തിസാന്ദ്രമായ ഭക്തിഗാനസുധ. തുടര്‍ന്നാരംഭിച്ച സമ്മേളനത്തിന് തുടക്കംകുറിച്ച് പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്‍(ജയവിജയ) അദ്ധ്യക്ഷതവഹിച്ചു. വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോനും അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സംഗീതസംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗംഗൈ അമരന്‍ നിര്‍വ്വഹിച്ചു. ഭവനം ഒരു പൂങ്കാവനം പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ അയ്യപ്പസന്ദേശം നല്‍കി. പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, ചീരപ്പന്‍ചിറ പ്രതിനിധി കേശവ്‌ലാല്‍, തിരുവാഭരണപേടകസംഘം പെരിയസ്വാമി ഗംഗാധരന്‍നായര്‍, മണര്‍കാട് പെരിയോന്‍ രവികുമാര്‍, അയ്യപ്പസേവാസമാജം ദേശീയ അദ്ധ്യക്ഷന്‍ ഇറോഡ് രാജന്‍, ഓര്‍ഗനൈസിംങ് സെക്രട്ടറി വി.കെ.വിശ്വനാഥന്‍, സംസ്ഥാന ട്രഷറാര്‍ ഇ.പി.മന്മഥന്‍നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം പ്രസിഡന്റ് അജയകുമാര്‍ പുല്ലാട് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.