Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പഴക്കമേറെ; അന്വേഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ ഇടപെട്ട് അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:48 am IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ വിളനിലമായി മലപ്പുറം ജില്ല മാറാന്‍ മുഖ്യകാരണം മാറിമാറി കേരളം ഭരിച്ച ഇടതുവലത് സര്‍ക്കാരുകളാണ്. ഇതിന് മുമ്പും ഭീകരവാദ സ്വഭാവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും കൃത്യമായി നടപടിയെടുക്കാതിരുന്ന ആ കാലങ്ങളിലെ ആഭ്യന്തരവകുപ്പാണ് കുറ്റക്കാരെന്ന് വിമര്‍ശനം ഉയരുന്നു. ഓരോ കേസുകളും രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ഇടതും വലതും ചേര്‍ന്ന് അട്ടിമറിച്ചു. വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള ഇവരുടെ ഒത്തുകളിമൂലം ജില്ല ഭീകരവാദികളുടെ തട്ടകമായി മാറി. അവസാനം അത് ജില്ലാ ഭരണകേന്ദ്രത്തിലെത്തി നില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടക്കല്‍ പറപ്പൂര്‍ കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത് മുതലാണ് ജില്ലയില്‍ ഭീകരവാദത്തിന്റെ വേരോട്ടം ആരംഭിക്കുന്നത്. തുടര്‍ന്ന് അക്രമപരമ്പരകള്‍ തന്നെയായിരുന്നു. സിഗരറ്റ് ബോംബ് ഉപയോഗിച്ച് സിനിമ തിയറ്റര്‍ കത്തിക്കല്‍, വിവിധ കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കല്‍, ഗ്രീന്‍വാലി സ്‌ഫോടന പരീക്ഷണം തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍.

ഇതിനെല്ലാം എതിരെ പോലീസ് കേസെടുത്തിരുന്നു. പല കേസുകളിലും പ്രതികളെ പിടികൂടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ രാഷ്‌ട്രീയ ഇടപെടലുകളാല്‍ അവയെല്ലാം ഒതുങ്ങിപ്പോയി. ആ കേസുകളിലൊന്നും കാര്യമായ അന്വേഷണം നടത്താത്തതാണ് ജില്ലാ ഭരണകേന്ദ്രത്തില്‍ സ്‌ഫോടനം നടത്താന്‍ അക്രമികള്‍ക്ക് ധൈര്യം നല്‍കിയത്.

മാറിമാറി വരുന്ന ഭരണകക്ഷികള്‍ അവരുടെ ചട്ടുകങ്ങളായി പോലീസ് ഉദ്യോഗസ്ഥരെ മാറ്റി.

1998ല്‍ സിവില്‍ സ്‌റ്റേഷന് സമീപം കേന്ദ്രീയ വിദ്യാലയം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടക വസ്തുക്കളായിരുന്നു. പക്ഷേ അത് വെറും കെട്ടുകഥയാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിതള്ളി.

ഇത്തരത്തില്‍ ഭീകരവാദികളെ സംരക്ഷിച്ച രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള സമ്മാനമായിട്ടാണ് അവര്‍ ജില്ലയുടെ ഹൃദയത്തില്‍ തന്നെ സ്‌ഫോടനം നടത്തിയത്.

ഈ കേസിലെങ്കിലും രാഷ്‌ട്രീയ-മത മുക്തമായൊരു അന്വേഷണം വേണമെന്നാണ് സമാധാനപ്രിയരായ ജനങ്ങള്‍ പറയുന്നത്. ഭീകരവാദത്തിനെതിരെ 90 ശതമാനം മാധ്യമങ്ങളും പ്രതികരിക്കുമ്പോള്‍ ചിലര്‍ മാത്രം അതിനെ ന്യായീകരിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. മലപ്പുറം കലക്ട്രേറ്റ് സ്‌ഫോടനം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.