ബാങ്കോക്ക്: തെക്കന്‍ തായ്‌ലന്‍ഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നരത്തിവാറ്റ്, പട്ടാണി എന്നിവിടങ്ങളില്‍ ബോംബു സ്‌ഫോടനങ്ങളിലും വെടിവപ്പിലും മൂന്നു പേര്‍ മരിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ മരണശേഷം നടക്കുന്ന ആദ്യ ഭീകരാക്രമണമാണ്. രണ്ടു സുരക്ഷാ ഗാര്‍ഡുകളും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്.
















