ജമ്മു: ഭാരതത്തിലേക്കു ഭീകരരെ കയറ്റി വിടുന്ന നാല് ലോഞ്ച് പാഡുകള്‍ ഭാരത-പാക്ക് അതിര്‍ത്തിക്കു സമീപം പ്രവര്‍ത്തിക്കുന്നതായി മിലിട്ടറി ഇന്റലിജന്‍സ് കണ്ടെത്തി. ഭീകര സംഘടനായ ജയ്‌ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കേന്ദ്രങ്ങളാണ് ഇവയെന്ന് മിലിട്ടറി ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മസ്‌റൂര്‍ ബാഡാ ഭായ്, സുഖ്മല്‍, ചപ്രാല്‍, ലൂണി എന്നിവിടങ്ങളിലായാണ് ഭീകരരെ നുഴഞ്ഞുകയറ്റത്തിനു തയ്യാറാക്കി അയയ്‌ക്കുന്ന ലോഞ്ച്പാഡുകള്‍ കണ്ടെത്തിയത്. സാംബ സെക്ടറിലെ അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. അടുത്തിടെ സാംബ സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്‌പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
















