ന്യൂദല്‍ഹി: എഫ്‌എസിടി സിഎംഡി സ്ഥാനത്ത് നിന്നും ജയ്‌വീര്‍ ശ്രീവാസ്തവയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എ.ബി ഖാരെയാണ് പുതിയ സിഎംഡി. മദ്രാസ് ഫെര്‍ട്ടിലൈസിന്റെ സിഎംഡിയായിരുന്നു എ.ബി ഖാരെ. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ജയ്‌വീര്‍ ശ്രീവാസ്തവയെ ഫാക്ട് സിഎംഡി സ്ഥാനത്ത് നിന്നും നീക്കിയത്.
ഇന്ന് ഫാക്ടിന്റെ ബോര്‍ഡ് യോഗം ദല്‍ഹിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ജയ്‌വിറിനെ പുറത്താക്കിയത്. പുതിയ സിഎംഡി ഖാരെയുടെ നേതൃത്വത്തില്‍ ഫാക്ടിന്റെ ബോര്‍ഡ് യോഗം ആരംഭിക്കുകയും ചെയ്തു.
ജിപ്സം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ജയ്‌വീറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ജയ്‌വീര്‍ സിഎംഡിയായിരുന്ന കാലയളവില്‍ 1200 കോടി രൂപയുടെ നഷ്ടം ഫാക്ടിന് ഉണ്ടായിയെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















