Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ക്വാറി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 12:39 pm IST
inPalakkad

പാലക്കാട്: ക്വാറികളിലും ഖനികളിലും അപകടകരമായ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഉപയോഗശൂന്യമായ ക്വാറികളില്‍ അപകടമുണ്ടായാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ക്വാറി ഉടമകള്‍ക്ക് മേല്‍ പരുന്തും പറക്കില്ലെന്ന സ്ഥിതി വിശേഷം ഉണ്ടാകരുതെന്നും ഉത്തരവില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ക്വാറികളില്‍ സുരക്ഷാ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ തൊഴില്‍ സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചെരുപ്പടി മലയിലുള്ള കരിങ്കല്‍ ക്വാറിയില്‍ തമിഴ്‌നാട് സ്വദേശി താഴെ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പി. ഗിരീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ക്വാറികളില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അന്യ സംസ്ഥാന തൊഴിലാളികളാണെന്നും സുരക്ഷാ സംവിധാനങ്ങളും അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തേണ്ടത് ക്വാറി ഉടമയുടെ ഉത്തരവാദിത്വമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെരുപ്പടി മലയിലെ പാറയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റാണ് തൊഴിലാളി മരിച്ചതെന്ന് പറയുന്നു. ക്വാറി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നാമക്കല്‍ സെമന്തിപ്പടി മലൈപ്പട്ടി വീട്ടില്‍ കുമാറാണ് മരിച്ചത്. കുമാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പരേതന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

എന്നാല്‍ വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ ക്വാറികളില്‍ അപകടമുണ്ടായാല്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടമയില്‍ നിന്നും ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. ക്വാറികള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഇതു ബാധകമാണ്. മരിച്ചയാളുടെ സംസ്ഥാനം ഇക്കാര്യത്തില്‍ പ്രശ്‌നമല്ല. ക്വാറികളില്‍ വഴുതി വീണ് നിരവധി തൊഴിലാളികള്‍ കിടപ്പിലാണെന്ന് പരാതിയുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.