ന്യൂദൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് മധുരയിലെ യമുന എക്സ്പ്രസ് വേയിൽ നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ചു. രാവിലെ കനത്ത മൂടൽ മഞ്ഞ് കാരണം 20 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്കാണ് പരിക്കേറ്റത്.
ദൽഹിയിൽ വിവിധയിടങ്ങളിൽ അന്തരീക്ഷമലിനീകരണം വർധിച്ചിട്ടുണ്ട്. ഇത് മൂലം കനത്ത മൂടൽ മഞ്ഞാണ് തലസ്ഥാന നഗരിയിൽ കാണാനിടയാകുന്നത്. നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന 165 കിലോമീറ്റർ നീളമുള്ള പാതയാണ് യമുന എക്സ്പ്രസ് വേ.
















