ഭുവനേശ്വര്‍: ഒഡീഷയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ഗ്രാമത്തലവനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ഒഡീഷയിലെ ത്രിലോചന്‍പുര്‍ ഗ്രാമമുഖ്യനായ ജയന്ത് മാഞ്ജിയുടെ മൃതദേഹമാണ് ലഞ്ജിഗഡ്-ബിജെപുര്‍ പാതയരികില്‍ കണ്ടെത്തിയത്.
പോലീസിനു വേണ്ടി ചാരപ്പണി ചെയ്തതിനെ തുടർന്നാണ് കൊലപാതകം എന്ന് വ്യക്തമാക്കുന്ന കുറിപ്പ് മൃതദേഹത്തിനരികെ നിന്നും ലഭിച്ചു. ജയന്തടക്കം മൂന്നുപേരെയാണ് മൂന്നു ദിവസംമുമ്പ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ജയന്തൊഴികെ മറ്റു രണ്ടുപേരെയും കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു.
















