വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ വീണ്ടും അമേരിക്ക. പാക്കിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകരതക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ മേഖലയില്‍ സ്ഥിരതയും സുരക്ഷിതത്വം ഉണ്ടാകൂ.
അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയല്‍ക്കാരെ ആക്രമിക്കുന്ന ഭീകരര്‍ക്ക് എതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണം. പാക്കിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഞങ്ങള്‍ അനുകൂലിക്കുന്നു. അതേസമയം പ്രതിഷേധിക്കാനുള്ള അവകാശത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നു. പാക് സര്‍ക്കാരിനെതിരായ ഇമ്രാന്‍ ഖാന്റെ നീക്കം ചൂണ്ടിക്കാട്ടി കിര്‍ബി പറഞ്ഞു.
















