Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതമൗലികവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 11:09 pm IST
in India

ഹൈദരാബാദില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ സമാപന ദിവസം മാധ്യമസമ്മേളനത്തില്‍ സര്‍ കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍

ഹൈദരാബാദ്: പെരുകുന്ന ഇസ്ലാം മതമൗലിക ആക്രമണങ്ങളെയും അവയോടുള്ള ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വത്തെയും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ശക്തമായി അപലപിച്ചു. ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാനും മൗലികവാദികള്‍ക്കെതിരേ ജാഗ്രത പാലിക്കാനും കാര്യകാരി ആവശ്യപ്പെട്ടു.

ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം ഹിന്ദുക്കള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. പല ഗ്രാമങ്ങളിലും ഹിന്ദുക്കളുടെ വീടും സ്വത്തും നശിപ്പിച്ചു. സ്ത്രീകളെ അപമാനിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടിവന്നു. ദളിത് സ്ത്രീകള്‍ക്കെതിരേ ആക്രമണം ഉണ്ടായി. അടുത്തിടെ ദുര്‍ഗാ പൂജാ വേളയില്‍ ഡസനിലേറെ സ്ഥലങ്ങളില്‍ വിഗ്രഹ നിമജ്ജനം ആക്രമിക്കപ്പെട്ടു. അധികൃതര്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. ദുര്‍ഗാപൂജ ചടങ്ങുകള്‍ക്ക് സമയ പരിധി നിശ്ചയിച്ചതിന് സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി വിമര്‍ശിച്ചു.

തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും മതമൗലിക വാദികള്‍ ഹിന്ദുക്കള്‍ക്കെതിരെ, പ്രത്യേകിച്ച് ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സേവകര്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്തുന്നു.

തമിഴ്‌നാട്ടില്‍, ചെന്നൈ, കോയമ്പത്തൂര്‍, മധുര, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ഏതാനും മാസമായി ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി, ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം വര്‍ദ്ധിച്ചു. ”നേരിട്ടുള്ള യുദ്ധ”ത്തിന് ഒരു വര്‍ഗീയ സംഘടനാ നേതാവ് നല്‍കിയ ആഹ്വാനം മുന്നറിയിപ്പാണ്. ഇത്തരം ശക്തികളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനാകുന്നില്ല.

കര്‍ണ്ണാടകത്തില്‍, ഈ മാസം പട്ടാപ്പകല്‍ സംഘ സ്വയംസേവകന്‍ തെരുവില്‍ കൊല്ലപ്പെട്ടു. കൊടക്, മൈസൂരു, മുദ്ബിദ്രി തുടങ്ങിയ സ്ഥലങ്ങളില്‍ മൗലികവാദികള്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തി.

കേരളത്തിലും തെലങ്കാനയിലും മറ്റും അറസ്റ്റിലായവര്‍ക്ക് ഐഎസ് പോലുള്ള അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധം വ്യക്തമായത് ഈ സംഭവങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നു.നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടി ശിക്ഷിക്കാനും സമൂഹത്തില്‍ സമാധാനം ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കാനും ആര്‍എസ്എസ് അതത് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു, പ്രസ്താവന വിശദീകരിക്കുന്നു.

‘ആര്‍എസ്എസ്സിനു ജാതിയില്ല’

ഹൈദരാബാദ്: സര്‍ കാര്യവാഹ് സുരേഷ് ജോഷി വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടി

രാമക്ഷേത്രം: അലഹബാദ് ഹൈക്കോടതിവിധി വന്നശേഷം അവിടെ ക്ഷേതം പണിയാം; എങ്കിലും സുപ്രീം കോടതിവിധിക്കു കാക്കുകയാണ്.

മുത്തലാഖ്: മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര വിഷയമാണ്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും കടമയാണ്. കോടതി മാനുഷിക സമീപനം കൈക്കൊള്ളണം. വിവേചനമില്ലാത്ത സംവിധാനം രൂപപ്പെടാന്‍ പൊതു സിവില്‍ നിയമം വേണം.

ചൈന ഉല്‍പ്പന്നങ്ങള്‍: എല്ലാ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കും പകരം ഭാരതീയമായവ കണ്ടെത്തണം.

ഗോരക്ഷ: ഗോ സംരക്ഷണത്തെ മതവിഷയമായി കാണരുത്. അത് ഭാരത ഗ്രാമ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്.

ന്യൂനപക്ഷം: നാം ഭാരതീയര്‍ എന്നു പറയുമ്പോള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദത്തിനിടമില്ല.

പാക്ക് കലാകാരന്മാര്‍: വിശ്വമാകെ നിറഞ്ഞതാണ് കല. പക്ഷേ രാജ്യത്തെ മാനിക്കാത്ത കലാകാരനെ എന്തിന് അനുവദിക്കണം.

സാമൂഹ്യ നീതി: ആര്‍എസ്എസ് ജാതിയില്‍ വിശ്വസിക്കുന്നില്ല.

മിന്നലാക്രമണം: രാജ്യ സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ തീരുമാനിക്കും സൈന്യം അതു നടപ്പാക്കും. രണ്ടുകൂട്ടരേയും അഭിനന്ദിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരമോ? അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പും ദേശീയ കര്‍ഷക സംഘടനകളുടെ ആഹ്വാനവും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

Article

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.