ന്യൂദല്‍ഹി: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രതിമാസ ശമ്പളം മൂന്നിരട്ടിയാക്കി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശമ്പളം 4.5 ലക്ഷമാകും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ശമ്പളം 3.5 ലക്ഷമാകും.
ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശ പ്രകാരം മുതിര്‍ന്ന അധികാരികള്‍ക്കുള്ള ശമ്പളം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ കുറഞ്ഞതാകാതിരിക്കാനാണ് ഈ നടപടി.
രാഷ്ട്രപതിക്ക് ഇപ്പോള്‍ 1.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോള്‍ കാബിനറ്റ് സെക്രട്ടറിക്ക് രണ്ട് ലക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: