Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൊളവയലില്‍ സിപിഎം മണല്‍മാഫിയ സംഘങ്ങള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 04:32 pm IST
inKasargod

കാഞ്ഞങ്ങാട്: കൊളവയലില്‍ സിപിഎം മണല്‍മാഫിയ സംഘങ്ങള്‍ വിലസുന്നു. സംഘങ്ങളുടെ രാഷ്‌ട്രീയ ബലത്തില്‍ നടപടിയെടുക്കാനാകാതെ റവന്യു അധികൃതര്‍. കൊളവയലിയ സിപിഎം പ്രവര്‍ത്തകരാണ് സംഘ ചേര്‍ന്ന് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത് പാര്‍ട്ടിക്കുളളില്‍ പരസ്പര വിദ്വേഷത്തിനും പിളര്‍പ്പിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്ന് വിട്ട് സിപിഐയിലേക്ക് ചേക്കേറാന്‍ മണല്‍ മാഫിയ സംഘത്തിലെ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ അനധികൃത ഇടപാടിനെ കുറിച്ച് മണത്തറിഞ്ഞ സിപിഐ നേതൃത്വം ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് സൂചനയുണ്ട്. ഇപ്പോള്‍ മണല്‍ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മില്‍ കലഹത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം എതിര്‍ ഗ്രൂപ്പുകാര്‍ കൂട്ടിയിട്ട അനധികൃത മണലിനെ കുറിച്ച് റവന്യു അധികൃതര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് മണല്‍ കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ കൊളവയലിലെത്തിയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ടിപ്പറും ജെസിബിയും ഉപയോഗിച്ച് മാര്‍ഗതടസം സൃഷ്ടിച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു.

ഇന്നലെ രാവിലെ വീണ്ടും അധികൃതരെത്തി കൊളവയല്‍, നോര്‍ത്ത് കൊളവയല്‍ എന്നിവടങ്ങളില്‍ കൂട്ടിയിട്ടിരുന്ന അമ്പതോളം ലോഡ് മണല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണല്‍ പിന്നീട് മാവുങ്കാല്‍ നിര്‍മിതി കേന്ദ്രത്തിലെത്തിച്ചു. കടലോര പ്രദേശമായ കാറ്റാടി, പൊയ്യക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കുഴിച്ചെടുക്കുന്നത്. ഇത് പാരിസ്ഥിതികാഘാതം സൃഷ്ടിച്ച് പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അനധികൃത ഇടപാടുകള്‍ക്ക് പാര്‍ട്ടിയിലെ ചില നേതൃത്വത്തിന്റെ സഹായവുമുണ്ട്. സിപിഎം പ്രവര്‍ത്തകരായ ഈ രണ്ട് മാഫിയ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊളവയല്‍ പ്രദേശത്ത് അക്രമങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിന്റെ പലഭാഗത്തും വന്‍ തോതില്‍ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പൂഴികടത്ത് സംഘങ്ങളും വിലസുന്നത്. കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണെടുപ്പ് നടത്തുന്നതിനിടെ ജെസിബി. ടിപ്പര്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ റവന്യൂ അധികൃതര്‍ പുല്ലൂര്‍ പെരിയ, മടിക്കൈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ലോറികളും ജെസിബികളും കസ്റ്റഡിയിലെടുത്തു. മാവുങ്കാല്‍ കല്ല്യാണ്‍ റോഡിനടുത്ത് പരിശോധന നടത്തുകയായിരുന്ന റവന്യൂ അധികൃതര്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കുന്നിടിച്ച് മണ്ണുകടത്തുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കിയത്. അധികൃതരുടെ ശക്തമായ ഇടപെടലുകള്‍ പലസ്ഥലത്തും മാഫിയകളുടെ ധൈര്യത്തെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മണല്‍ ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സംഘങ്ങള്‍ വിലസാന്‍ കാരണമെന്നും ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.