മൊടേഗി (ജപ്പാന്‍): ജപ്പാന്‍ ഗ്രാന്‍ഡ് പ്രീ മോട്ടോര്‍ റൈസിങ്ങില്‍ ഹോണ്ടയുടെ മാര്‍ക്ക് മാര്‍ക്വെസ് ചാമ്പ്യന്‍. സീസണില്‍ തുടരെ മൂന്നാം കിരീടം മാര്‍ക്വെസിന്. എതിരാളികളായ മുന്‍ ലോക ചാമ്പ്യന്‍ യമഹയുടെ വലെന്റിനൊ റോസി, സഹഡ്രൈവര്‍ നിലവിലെ ലോക ചാമ്പ്യന്‍ ജോര്‍ജി ലോറെന്‍സ് എന്നിവര്‍ക്ക് മത്സരം പൂര്‍ത്തായാക്കാന്‍ കഴിയാത്തത് മാര്‍ക്വെസിന് നേട്ടമായി.
ഇരുപത്തിനാല് ലാപ്പ്, 42 മിനിറ്റ് 34.610 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു മാര്‍ക്വെസ്. രണ്ടാമതെത്തിയ ഡ്യുകാത്തിയുടെ ആന്ദ്രിയ ദൊവിസിയൊസൊ മാര്‍ക്വെസിനേക്കാള്‍ 2.992 സെക്കന്‍ഡ് പിന്നില്‍. സുസുക്കിയുടെ മാവെറിക് വിനെയ്ല്‍സ് 4.104 സെക്കന്‍ഡ് പിന്നില്‍ മൂന്നാമത്.
















