Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ശില്‍പ്പശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:30 pm IST
inKasargod

കാസര്‍കോട്: കര്‍ണാടകയിലെ പട്ടിക ജാതിക്കാരായ പെണ്‍കുട്ടികളെ കേരളത്തില്‍ വിവാഹം ചെയ്തു കൊണ്ടു വന്നാല്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താത്തതെന്തു കൊണ്ടാണ്? പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാല താമസമെന്താണ്? പട്ടികജാതി വികസന വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ജാതീയതയില്‍ നിന്നും മാനവികതയിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശില്പശാലയിലാണ് എഡിഎമ്മിനും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളും കോളനിവാസികളും സംശയങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാനത്ത് പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന ജാതികളെ കുറിച്ചും വിവരിച്ചു. കാസര്‍കോട് ജില്ലയില്‍ 18 പട്ടിക വര്‍ഗ വിഭാഗങ്ങളുള്ളതില്‍ 13 വിഭാഗം ജില്ലയുടെ തനത് വിഭാഗമാണെന്നും എ ഡി എം കെ അംബുജാക്ഷന്‍ പറഞ്ഞു. പട്ടികജാതി കോളനികളില്‍ കൂട്ടായ്‌മകള്‍ രൂപപ്പെടണം. പിഎസ്‌സി പരീക്ഷാ പരിശീലനത്തിനും തൊഴില്‍പരിശീലനത്തിനും പദ്ധതികള്‍ക്ക് രൂപം നല്‍കണം. സേവനാവകാശ നിയമത്തിന്റേയും വിവരാവകാശനിയമത്തിന്റെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനാല്‍ കാലതാമസം പരിഹരിക്കപ്പെടുന്നുണ്ടെന്നും എഡിഎം പറഞ്ഞു

കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ശില്‍പശാല നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സി എം രവീന്ദ്രന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് അണങ്കൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി തേജസ്വിയ്‌ക്ക് അദ്ദേഹം സമ്മാനിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പൊതുസമൂഹത്തിന്റെ ഒരുമയും സഹകരണവും അനിവാര്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ ജി വിജയപ്രസാദ് സ്വാഗതവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് അസി എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനും പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസനഓഫീസര്‍ പി ബി ബഷീറും ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരികാക്ഷ,റിട്ട. അസി പട്ടികജാതി വികസന ഓഫീസര്‍ ലീലാവതി, പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍, പട്ടികജാതി പ്രമോട്ടര്‍മാര്‍ കോളനിവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.