Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി പരപ്പ ടൗണ്‍ ആവശ്യങ്ങള്‍: ബസ് സ്റ്റാന്റ്, കംഫര്‍ട്ട് സ്റ്റേഷന്‍, വൈദ്യുതി സെക്ഷന്‍ ഓഫീസ്, പരപ്പ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:27 pm IST
in Kasargod

പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പ ഇന്ന് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ വന്നും പോയുമിരിക്കുന്ന ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് പരപ്പ പ്രദേശം ഉള്‍ക്കൊള്ളുന്നത്. പഞ്ചായത്തിലെ വികസ രാഹിത്യത്തിന് ഉത്തമ ഉദാഹരണമാണ് പരപ്പ ടൗണ്‍. വില്ലേജ് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, പോസ്റ്റ് ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വലയുകയാണ്. 250 ലധികം കച്ചവട സ്ഥാപനങ്ങളും അഞ്ചിലധികം ധനകാര്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 150 ലധികം ബസുകള്‍ ഇതുവഴി നിത്യേന സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റെന്നത് പരപ്പ നിവാസികള്‍ക്ക് ഇന്നും സ്വപ്‌നമായി അവശേഷിക്കുകയാണ്. ബസ്സ്റ്റാന്റ് നിര്‍മാണത്തിന് സ്വകാര്യ വ്യക്തികള്‍ 60 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ മണ്ണു നീക്കി സ്ഥലം നിരപ്പാക്കിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പ്രസ്തുത സ്ഥലം ബസ്സ്റ്റാന്റിനു അനുയോജ്യമല്ലെന്നു പറഞ്ഞാണ് അധികൃതര്‍ നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത്. ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനും ഇവിടെ സ്ഥല സൗകര്യമില്ല. നാനൂറിലധികം ഓട്ടോറിക്ഷകളാണ് പരപ്പ ടൗണിലുള്ളത്.

പഞ്ചായത്ത് അധികൃതരുടെ അവഗണനക്ക് പുറമെ വൈദ്യുതി വകുപ്പും പരപ്പ നിവാസികളോട് കരുണ കാണിക്കുന്നില്ല. വൈദ്യുതിയും ഇവിടെ ഒളിച്ചുകളി നടത്തുന്നു. രാജപുരം, ഭീമനടി, ചോയ്യംകോട് സെക്ഷനുകളുടെ കീഴിലാണ് പരപ്പ. എന്നാല്‍, ടൗണില്‍ പലപ്പോഴും വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി നിലച്ചാല്‍ പരസ്പരം പഴിചാരി വൈദ്യുത തടസം നീക്കാത്ത സ്ഥിതിയുമുണ്ട്. ഈ സെക്ഷനുകള്‍ വിഭജിച്ച് പരപ്പ കേന്ദ്രമായി പുതിയ സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനും ക്ഷാമമാണ്. പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മാത്രമെ പരപ്പയുടെ വികസനം സാധ്യമാകുയെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ പരപ്പ കേന്ദ്രമായി പഞ്ചായത്ത് അനുവദിച്ചിരുന്നെങ്കിലും വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് അത് റദ്ദ് ചെയ്യുകയായിരുന്നു. പ്രധാന വ്യാപാരകേന്ദ്രമെന്ന നിലയില്‍ പരപ്പയുടെ വികസന ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികള്‍ മനസുവെക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.