കൊച്ചി: കഴിഞ്ഞ മത്സരത്തിലേതില്‍നിന്നു മൂന്ന് മാറ്റങ്ങളോടെയാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലെത്തിച്ചത്. ആരോണ്‍ ഹ്യൂസ്, മുഹമ്മദ് റാഫി, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ ആദ്യ ഇലവനില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതിക് ചൗധരി, അന്റോണിയോ ജര്‍മ്മന്‍, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി. 4-2-3-1 ശൈലിയിലാണ് ഇന്നലെ മൈതാനത്തെത്തിയത്. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കി പരീക്ഷണം.
അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍മാരായി ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവര്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി അസ്‌റാക്ക് മഹ്മ്മതും മെഹ്താബ് ഹുസൈനും. പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി ഹോസുവും ജിംഗാനും നിലയുറപ്പിച്ചു.
കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്തമായി 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി കളത്തിലെത്തിയത്. പരിക്കിന്റെ പിടിയിലായ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാനും കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ട പ്രണോയ് ഹാല്‍ഡര്‍ക്കും പുറമെ ജെര്‍സണ്‍ വിയേര, ലാല്‍മങ്‌കെയ്‌സിന്‍ഗ എന്നിവരും പുറത്തിരുന്നു. പകരം കളത്തിലെത്തിയത് അന്‍വര്‍ അലി, ഡേവിഡ് ലാല്‍റിന്‍മുന, ഫകുന്‍ഡോ കാര്‍ഡോസ എന്നിവര്‍. ഹാവോകിപിനെ ഏക സ്‌ട്രൈക്കറാക്കിയാണ് കോച്ച് ഗ്വിമെറസ് ടീമിനെ കളത്തിലെത്തിച്ചത്.
















