ചാരുംമൂട്: ചാരുമൂട്ടില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി സിപിഎം സംഘം ആക്രമിച്ചു. വെട്ടിയാര്‍ തടത്തിലയ്യത്ത് സുരേഷ് (43)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനക്കര ക്ഷേത്ര ജംഗ്ഷനില്‍ വച്ചായിരുന്നു മര്‍ദ്ദനം.
അക്രമി സംഘത്തില്‍ സ്ഥലവാസിയായ പോലീസുകാരന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചതെന്ന് സുരേഷ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ ഒറ്റയ്‌ക്ക് വരുമ്പോഴാണ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. പിന്നാലെ എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പരിക്കേറ്റ സുരേഷിനെ ഇടപ്പോണ്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
സുരേഷിനെ ആക്രമിച്ച കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ജനറല്‍ സെക്രട്ടറിമാരായ അനില്‍ വള്ളികുന്നം, അഡ്വ. കെ.കെ. അനൂപ് എന്നിവര്‍ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.
















