Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുവാവിന്റെ കൊലപാതകം: പഞ്ചായത്തംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 10:10 pm IST
inKottayam

ചങ്ങനാശേരി: തൃക്കൊടിത്താനം മുരിങ്ങവന മനുമാത്യു (33) കുത്തേറ്റുമരിച്ച സംഭവത്തി ല്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം കോട്ടമുറി ആലുംമൂട്ടില്‍ നിഥിന്‍ ജോസഫ്(29), ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബ്സ്റ്റിയന്‍(22), നാലുകോടി കൊല്ലാപുരം കടുത്താനം അര്‍ജുന്‍(22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍(25), കുരിശൂംമൂട് അറയ്‌ക്കല്‍ ബിനു സിബിച്ചന്‍(23), കോട്ടയം കാരാപ്പുഴ തിരുവാതുക്കല്‍ വാഴേപ്പറമ്പില്‍ ഷമീര്‍ ഹുസൈന്‍(29) എന്നിവരാണ് അറസ്റ്റിലായത്.

സിനിമ ടിക്കറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പെരുന്ന സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയായില്‍വെച്ച് മനുവിനു കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ പ്രതികളില്‍ രണ്ടുപേര്‍ക്കും കത്തികൊണ്ട് മുറിവേറ്റിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മരിച്ച മനു മാത്യുവും സംഘവും ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ പുലിമുരുകന്‍ സിനിമ കാണുന്നതിന് പെരുന്ന അഭിനയ തീയറ്ററിലെത്തി. രാത്രി എട്ടുമണിയായിട്ടും ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല. ഇതിനിടയില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവരുമായി ഏറ്റുമുട്ടലുണ്ടായി. ടിക്കറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മനുവും സംഘവും പെരുന്ന ബസ് സ്റ്റാന്‍ഡില്‍ കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ വാഹനം എടുക്കാന്‍ എത്തി. മനുവിന്റെ കാറിനു പിന്നിലായിരുന്നു നിഥിന്‍ ജോസഫിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മനുവിന്റെ കാര്‍ എടുക്കുന്നതിനായി നിഥിന്റെ വണ്ടി മാറ്റണമെന്ന് മനു ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഷമീര്‍ ഒഴികെ നിഥിനൊപ്പം ഉണ്ടായിരുന്നവര്‍ മനുവിന്റെ സംഘവുമായി ഏറ്റുമുട്ടി. മരിച്ച മനുവും സൂരജും തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. ഇവര്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടയില്‍ സിജോയുടെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മനുവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ബൈക്കുകള്‍ക്കിടയില്‍ വീണ മനുവിനെ നിഥിനും മറ്റൊരാളും ചേര്‍ന്ന് പെരുന്നയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിഥിനും മനുവുമായി വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

ജനപ്രതിനിധിയെന്ന നിലയില്‍ വിവരം യഥാസമയം പൊലീസില്‍ അറിയിക്കാത്തിരുന്നതിനും വിഷയം ഉണ്ടാവുന്നത് തടയാന്‍ ശ്രമിക്കാത്തതിനെതിരെയും നിഥിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവശേഷം നിഥിന്‍ ഷെമീറിനെ കോട്ടയത്തു നിന്നും വിളിച്ചു വരുത്തി മറ്റ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി. പ്രതികളുമായി കോട്ടയത്തേക്കു തിരിച്ച ഷെമീര്‍ ഇവിടെയുള്ള പരിചയക്കാരന്റെ കൈയ്യില്‍ നിന്നും 5000 രൂപയും വാങ്ങി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിയ്‌ക്കുമ്പോള്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ രാത്രി പെട്രോളിങ് നടത്തിവന്ന പോള്‍ എന്ന പൊലീസുകാരന്റെ നേതൃത്വത്തിലുള്ള സംഘം സംശയായാസ്പദമായി പിടികൂടുകയായിരുന്നു. കുത്തിക്കൊലപ്പെടുത്തി പ്രതികള്‍ രക്ഷപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി രാമചന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാ സ്റ്റേഷനുകളിലേയ്‌ക്കും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയുടെയും ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്തിന്റെയും നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനുവിനെ ആശുപത്രിയിലെത്തിച്ച ശേഷം സ്റ്റേഷനിലെത്തിയ നിഥിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഥിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

Kerala

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

Kerala

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

Kerala

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.