മോസ്‌ക്കോ: നാറ്റോ (വടക്കന്‍ അറ്റ്‌ലാന്റിക് കരാറില്‍ പെട്ട രാജ്യങ്ങള്‍) അംഗങ്ങളായ പോളണ്ടിനും ലിത്വേനിയക്കും അടുത്ത് അതിര്‍ത്തിയില്‍ റഷ്യ ആണവ മിസൈലുകള്‍ വിന്യസിച്ചു. ഇസ്‌ക്കന്ദര്‍ ഇ എന്ന ഹൃസ്വദൂര മിസൈലുകളാണ് സ്ഥാപിച്ചത്.
കലിനിഗ്രാഡ് ഔട്ട് പോസ്റ്റില്‍ വിന്യസിച്ച ഇവക്ക് 700 കിലോമീറ്റര്‍ ദൂരെ വരെ ചെന്ന് ശത്രുക്കളെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. അതായത് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ വരെ ഇത് പറന്നു ചെല്ലും.
സിറിയന്‍, ഉക്രൈന്‍ പ്രശ്‌നങ്ങളില്‍ അമേരിക്കയടക്കമുള്ളവര്‍ റഷ്യയില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കുറയ്‌ക്കാനാണ് നീക്കമെന്ന് കരുതപ്പെടുന്നു. സിറിയയില്‍ റഷ്യന്‍ സഹായത്തോടെയാണ് സിറിയന്‍ സൈന്യം വിമതര്‍ക്കു മേല്‍ ആക്രമണം നടത്തുന്നത്. മിസൈല്‍ വിന്യാസത്തില്‍ പോളണ്ടും ലിത്വേനിയയും കടുത്ത തിര്‍പ്പ് പ്രകടിപ്പിച്ചു.
















