വാഷിങ്ടണ്‍: അമേരിക്കന്‍ ഉദ്യോഗസ്ഥരും ചിന്തകരും വീണ്ടും പാക്കിസ്ഥാന് തിരിച്ചടി നല്‍കി. കശ്മീര്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ എത്തിയ പാക്കിസ്ഥാന്റെ പ്രത്യേക പ്രതിനിധികളോട് ആദ്യം നിങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം.
കശ്മീര്‍ സംബന്ധിച്ച പാക്കിസ്ഥാന്റെ വാദം കേള്‍ക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം ഭീകരത തടയൂയെന്നാണ് അവര്‍ പറഞ്ഞത്. അഞ്ചു ദിവസം വാഷിംങ്ടണില്‍ തങ്ങിയിട്ടും തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവര്‍ പാക്കിസ്ഥാനിലേക്ക് മടങ്ങി.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ അമേരിക്കന്‍ ചേരി ഉപേക്ഷിച്ച് ചൈന, റഷ്യ, ഇറാന്‍ ചേരിയില്‍ ചേരുമെന്നും പാക്ക് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു.
തിരിച്ചടികള്‍ തുടരുമെന്ന് മനസിലായ അവര്‍ ഭീകരതക്ക് എതിരെ പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തി.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്ന് നേരത്തെ പാക്ക് സര്‍ക്കാര്‍ സൈന്യത്തോട് പറഞ്ഞിരുന്നു. എന്നാല്‍ സൈന്യം കണ്ണുരുട്ടിയതോടെ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിലപാട് മാറ്റി.
















