മുഹമ്മ: ദേശിയപാതയില്‍ കഞ്ഞിക്കുഴിയിലുള്ള ഡിവൈഡറിലെ വൈദ്യുത വിളക്കുകള്‍ നോക്കുകുത്തികള്‍. അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുര്‍ന്നാണ് ദേശിയപാതയില്‍ കഞ്ഞിക്കുഴി ജംഗ്ഷനിലെ ഡിവൈഡറില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്.എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് തകരാറിലായവ നന്നാക്കാന്‍ ആളില്ല. 40 വഴിവിളക്കുകളാണ് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ചത്.മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്താണ് വഴിവിളക്കുകള്‍ നിര്‍മ്മിച്ചത്.ഗ്രാമ പഞ്ചായത്ത് മുടങ്ങാതെ വൈദ്യുത ബില്ലും അടക്കുന്നുണ്ട്. എന്നാല്‍ വിളക്കുകള്‍ കൃത്യമായി കത്താറില്ല.ഡിവൈഡറിലെ വഴിവിളക്കുകള്‍ ഗ്രാമ പഞ്ചായത്തിന് വരുമാന മാര്‍ഗ്ഗം കൂടിയാണ്.വിളക്ക് മരങ്ങള്‍ പരസ്യക്കാര്‍ക്ക് നല്‍കിയാണ് വരുമാനം ഉണ്ടാക്കുന്ന അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വരുന്ന് വാഹനങ്ങള്‍ ഇടിച്ച് കയറിയാണ് വിളക്കുകള്‍ തകരാറിലായത്. ഇത്തരത്തില്‍ എട്ട് വിളക്കുകള്‍ തകര്‍ന്നു.
അപകടം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കാറുണ്ട്. എന്നിട്ടും തകരാറ് പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. വിളക്ക് മരത്തില്‍ പരസ്യം സ്ഥാപിക്കുന്നതിന്റെ കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനത്തിനാണ് അറ്റകുറ്റപണക്കുള്ള ചുമതല. ഇപ്പോള്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിന്റെ അലംഭാവം മൂലമാണ് വിളക്ക് മരം കത്താത്തത്.പഴയ കരാര്‍ റദ്ദാക്കി പുതിയകരാര്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തിനും കഴിയുന്നില്ല. വഴിവിളക്കില്ലാത്തതിനാല്‍ കഞ്ഞിക്കുഴിയില്‍ ദിവസവും അപകടമാണ്. രാത്രികാലങ്ങളില്‍ ഡിവൈഡരരിന്റെ സാന്നിദ്ധ്യം അറിയാതെ എത്തുന്ന വാഹനങ്ങള്‍ അകടത്തില്‍പ്പെടുകയാണ്.
















