കാബൂള്‍: പാക്കിസ്ഥാനില്‍ കുടിയേറിയ രണ്ടു ലക്ഷം പേര്‍ ഈ വര്‍ഷം പല തവണയായി അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. പകുതിപ്പേരും സപ്തംബറിലാണ് മടങ്ങിയത്. അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ്, കൊടും പീഡനങ്ങളും കിരാത ഭരണവും മടുത്ത് ജനങ്ങള്‍ പലായനം ചെയ്തത്.
ജൂലൈക്കുശേഷം 1,85,000 പേരും സപ്തംബറില്‍ 98,000 പേരുമാണ്തിരിച്ചെത്തിയത്. സമാധാനം മടങ്ങിയെത്തിയ അഫ്ഗാനിലേക്ക് ദിവസവും കൂടുതല്‍ പേര്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ദിവസവും ശരാശരി അയ്യായിരം പേര്‍ മടങ്ങുന്നുണ്ട്.
















