കണ്ടങ്കാളി: സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ ഉപ്പുകുറുക്കല്‍ സമരം നടന്ന പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതീകാത്മക ഉപ്പുകുറുക്കല്‍ വിളംബരവുമായി വിദ്യാര്‍ത്ഥികള്‍. കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബും ഒആര്‍സിയും ചേര്‍ന്നാണ് ഉപ്പുകുറുക്കല്‍ സമരം നടത്തിയത്.
വിഷരഹിത ഭക്ഷണം, മാലിന്യമുക്ത പരിസരം, സ്വാശ്രയ കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി വിദ്യാലയമുറ്റത്തു നിന്നും അഞ്ച് കിലോമീറ്റര്‍ പദയാത്രയായാണ് വിദ്യാര്‍ത്ഥികള്‍ ഉളിയത്ത് കടവിലേക്ക് നീങ്ങിയത്. ഗാന്ധി വേഷവും ഖദര്‍ വസ്ത്രവുമണിഞ്ഞ് ഒരുങ്ങിയ യാത്ര നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.പി.സക്കറിയ, അഡ്വ.സി.കെ.ഗോപിനാഥന്‍, പ്രഥമാധ്യാപകന്‍ എം.കെ.രമേഷ് കുമാര്‍, സീമ സുരേഷ്, നളിനി എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍ ബസ് സ്റ്റാന്റ് ടൗണ്‍ സ്‌ക്വയറിലെ സ്വീകരണത്തില്‍ പി.അപ്പുക്കുട്ടന്‍ സംസാരിച്ചു. ടി.വി.വിജയന്‍, കലേഷ്, വീണ, രാധാമണി, വിജയലക്ഷ്മി, ഉമ, ഷീന, കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.
ഉളിയത്ത് കടവില്‍ വിളംബര സദസ്സ് കൗണ്‍സിലര്‍ ദാസന്‍ ഉദ്ഘാടനം ചെയ്തു. ഒ.നാരായണന്‍ അധ്യക്ഷത വഹിച്ചു. എ.ജയചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ശ്രീധരന്‍, വിജയകുമാര്‍, കെ.സോമന്‍ എന്നിവര്‍ സംസാരിച്ചു.
















