മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്രാ ബോട്ട് സര്‍വ്വീസ് നിലച്ചു. ലക്ഷങ്ങളുടെ കുടിശ്ശിക നല്‍കാതെ നഗരസഭ പ്രശ്‌ന പരിഹാരശ്രമം നടത്താത്തതില്‍ പ്രതിഷേധവുമായാണ് ബോട്ട് സര്‍വ്വീസ് സ്തംഭിച്ചത്. പാപ്പിയെന്ന യാത്രാബോട്ട് ആലപ്പുഴയ്‌ക്ക് നീക്കുകയും ചെയ്തു. യാത്രാബോട്ട് സര്‍വ്വീസ് നിലച്ചതോടെ വിദ്യാര്‍ത്ഥികളും ജോലിക്കാരുമടക്കം നൂറുക്കണക്കിന് യാത്രക്കാരാണ് കഷ്ടത്തിലായത്.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ കരാറുകാരന് തുക നല്കാത്തതിനാലാണ് പത്തോളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബോട്ട് സര്‍വ്വീസ് നിലച്ചുവെങ്കിലും പ്രശ്‌ന പരിഹാരശ്രമം നടത്താത്ത നഗരസഭയുടെ നിരുത്തരവാദ സമീപനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് അഴിമുഖ സര്‍വ്വീസിനായി ആലപ്പുഴയില്‍ നിന്നാണ് ‘പാപ്പി’ യെന്ന ബോട്ട് കൊച്ചിയില്‍ കൊണ്ടുവന്നത്.
പ്രതിമാസം ലക്ഷങ്ങള്‍ വാടക നല്‍കാമെന്നായിരുന്നു കരാര്‍. നിരന്തര കരാര്‍ ലംഘനം നടത്തുന്ന കൊച്ചി നഗരസഭ കുടിശ്ശിക തുക നല്‍കിയാലെ സര്‍വ്വീസ് പുനഃരാരംഭിക്കുവെന്നാണ് ബോട്ടുടമയും തൊഴിലാളികളും പറഞ്ഞത്. അഴിമുഖത്ത് സര്‍വ്വീസ് നടത്തുന്ന ജങ്കാര്‍ വഴിയാണ് യാത്രക്കാര്‍ മറുകരയിലെത്തുന്നത് ‘ഇത് ജനങ്ങളില്‍ സമയനഷ്ടവും പ്രയാസവും സൃഷ്ടിക്കുകയാണന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
















