Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജീവനക്കാരുടെ സമരം ശക്തം യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:09 pm IST
inAlappuzha

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളുടെ
നേതൃത്വത്തല്‍ നടത്തിയ സമരം

ആലപ്പുഴ: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കെഎസ്ആര്‍ടിസിയില്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ തുടരുന്ന നിസഹകരണ സമരം ശക്തമായി. സപ്തംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ടി എംപ്‌ളോയ്‌സ് സംഘി(ബിഎംഎസ്)ന്റെയും ടിഡിഎഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് സമരം ആരംഭിച്ചത്. ഇന്നലെ ആലപ്പുഴയില്‍ കെഎസ്ടി എംപ്‌ളോയ്‌സ് സംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് ടി. പി. വിജയന്‍ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐടിയുസി യൂണിയനും സമരത്തില്‍ പങ്കാളികളായി. സിപിഎം അനൂകൂല സംഘടനയായ കെഎസ്ആര്‍ടി എംപ്‌ളോയിസ് അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ശമ്പളം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷെഡ്യുളുകളില്‍ െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മാറ്റം സംബന്ധിച്ച് രജിസ്റ്ററില്‍ ഒപ്പിടാതെ ഇവര്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ദീര്‍ഘ ദൂരസര്‍വീസ് നടത്തുന്ന വോള്‍വോ ലോഫ്‌ളോര്‍ എ.സി, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവയാണ് സമരം മൂലം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്നലെ ആകെയുള്ള 106 ഷെഡ്യൂളുകളില്‍ 54 എണ്ണവും മുടങ്ങിയതോടെ ഡിപ്പോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ശമ്പളം ഇനിയും വൈകാന്‍ ഇടയായാല്‍ മുഴുവന്‍ ഷെഡ്യുളുകളും അവസാനിപ്പിച്ച് സമരം ശക്തമാക്കാനാണ് തൊഴിലാളിയുണിയനുകള്‍ എടുത്തിട്ടുള്ള തീരുമാനം.

കെഎസ്ആര്‍ടിസി ജിവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചേര്‍ത്തലയില്‍ ഒരു വിഭാഗം ജീവനക്കാര്‍ സര്‍വ്വീസ് ബഹിഷ്‌ക്കരിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. രാത്രി വൈകിയും സമരം തുടര്‍ന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. വരും ദിനങ്ങളില്‍ സമരം ശക്തമാക്കാനാണ് തിരുമാനം. കെഎസ്ടി എംപ്ലോയിസ് സംഘ് യൂണിറ്റ് പ്രസിഡന്റ് എന്‍. വെങ്കിടാചലം, സെക്രട്ടറി കെ. ദിനേശ് കുമാര്‍, മുരളിധരന്‍ നേതൃത്വം നല്‍കി.

മാവേലിക്കര ഡിപ്പോയില്‍ നിന്നും ആകെ സര്‍വീസ് നടത്തിയതു അഞ്ചു ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രം. ഇവിടെ നിന്നുള്ള 45 ഷെഡ്യൂളുകളില്‍ 30 എണ്ണം ആദ്യം സര്‍വീസ് നടത്തി. എന്നാല്‍ പല ബസുകളും മറ്റ് ഡിപ്പോകളില്‍ തടഞ്ഞു. ട്രിപ് കഴിഞ്ഞു തിരിച്ചു ഡിപ്പോയിലെത്തിയ ബസുകള്‍ സര്‍വീസ് മുടക്കി.

സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, ഗുരുവായൂര്‍ തുടങ്ങിയ അഞ്ചു ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണു സര്‍വീസ് നടത്തിയത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

കായംകുളത്ത് എല്ലാ ട്രേഡ് യൂണിയനുകളിലും പെട്ട ജീവനക്കാര്‍ പണിമുടക്കി. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരോടൊപ്പം ഓഫീസ് ജീവനക്കാരും മെക്കാനിക്കല്‍ സ്റ്റാഫുകളും പണിമുടക്കിയതോടെ പ്രവര്‍ത്തനം സ്തംഭിച്ചു. നാനൂറ്റമ്പതോളം ജീവനക്കാര്‍ പണിമുടക്കി.

ആകെയുള്ള 78 സര്‍വ്വീസുകളില്‍ 62വരെ സര്‍വ്വീസുകളാണ് സ്ഥിരമായി നടക്കുന്നത്. എന്നാല്‍ ഇന്നലെ മൂന്നു സര്‍വ്വീസുകള്‍ മാത്രമാണ് നടന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് സൂപ്പര്‍ഫാസ്റ്റുകളാണ് സര്‍വീസ് നടത്തിയത്.

ഹരിപ്പാട് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പലതും മുടങ്ങി. വിവിധ റൂട്ടുകളിലേക്കുള്ള അന്‍പത് സര്‍വ്വീസുകളില്‍ 22 എണ്ണം സര്‍വ്വീസ് നടത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചുവെങ്കിലും യാത്രാ ക്ലേശം അതിരൂക്ഷമായിരുന്നു.

ചെങ്ങന്നൂര്‍ ബസ് ഡിപ്പോയില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കി. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം 76 ഷെഡ്യൂളുകള്‍ ഉള്ളതില്‍ ഒന്നും പോയില്ല. പണിമുടക്കിയ സമരക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുഭാഷ്, കെഎസ്ടിഈഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. നന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി എന്‍.ദേവദാസ്, യൂണിറ്റ് സെക്രട്ടറി മനോജ് കുമാര്‍, ട്രഷറര്‍ അനില്‍കുമാര്‍, ജില്ലാ കമ്മറ്റി അംഗം കെ.വിനോദ്, പി.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.