എടത്വ: എടത്വ, പുളികുന്ന്, വെളിയനാട് എന്നീ വില്ലേജുകളില്‍ റീസര്‍വ്വേ വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കുട്ടനാട് റീസര്‍വ്വേ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, റവന്യുമന്ത്രി, കൃഷിമന്ത്രി, കുട്ടനാട് എംഎല്‍എ എന്നിവര്‍ക്ക് 1,001 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കി. വര്‍ഷങ്ങളായി പുരയിടമായിട്ടുള്ളതും എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ നിലമായിട്ടുള്ളതിന് ഉടനടി പരിഹാരം കാണുമെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. കുട്ടനാട്ടിലെ തരിശുനിലമായി കിടക്കുന്ന കൃഷിയിടങ്ങളില്‍ കൃഷിചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റീസര്‍വ്വേ നടപടികള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും, വെറ്റ്‌ലാന്റ് ആക്ട് 2015 മൂന്ന് എ നിയമം മാറ്റി മറ്റൊരു നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും ഈ നിയമസഭാ സമ്മേളന കാലയളവില്‍ ഇതിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കി.
















