Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ്-ബിജെപി ഉന്നത നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം അണിയറ നീക്കം നടത്തുന്നു: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:10 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉന്നതരായ ആര്‍എസ്എസ്, ബിജെപി നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം അണിയറ നീക്കം നടത്തുന്നതായി ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിന് വേണ്ടി സിപിഎം നിയോഗിച്ച അറുകൊലയില്‍ വൈദഗ്ദ്യം നേടിയ കൊടും ക്രിമിനലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്യുകയാണ്. വ്യാജ നമ്പര്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ ഭീഷണി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുന്നില്ല. സിപിഎം ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായാണ്അക്രമം ആസൂത്രണം ചെയ്തിരിക്കുന്നത്.

പിണറായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരിക്കുമ്പോള്‍ തന്നെ അക്രമം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം നടത്തുന്ന അക്രമത്തിന് സഹായം നല്‍കാന്‍ പോലീസിലെ ഒരു വിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിന് മുന്‍പ് സ്ഥലം എസ്‌ഐ, സ്റ്റേഷന്‍ റൈറ്റര്‍, ഡിവൈഎസ്പി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ രീതിയില്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥാനത്തിരുത്തി അക്രമം നടത്താനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെ വിവാദമായ പാടത്ത് പണി വരമ്പത്ത് കൂലി സിദ്ധാന്തം നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാടത്ത് പണിയില്ല വരമ്പത്ത് കൂലി മാത്രമേ ഉള്ളു എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സിപിഎം കണ്ണൂര്‍ നേതൃത്വത്തിന്റെ അക്രമം കാരണം അയല്‍ ജില്ലകളില്‍ പോലും ക്രമസമാധാനം തകരുകയാണ്. തങ്ങളെ അനുകൂലിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നത്. തില്ലങ്കേരിയില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ വിനീഷിന്റെ കേസന്വേഷണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷനില്‍ കയറി പോലീസിനെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ജില്ലയില്‍ ക്രമസമാധാനം പാടെ തകര്‍ന്നെന്നും നിരന്തരമായി അക്രമം നടക്കുന്നതിനാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പോലും വാര്‍ത്തയല്ലാതായിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പയ്യന്നൂരിനടുത്ത കോറോത്ത് ദളിത് യുവതിയായ ഗ്രീഷ്മക്കെതിരായി നടന്ന അക്രമം സിപിഎം ദളിത് നിലപാട് വ്യക്തമാക്കുന്നതാണ്. സ്വന്തമായി വീടില്ലാത്ത ഗ്രീഷ്മക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനാണ് സേവാഭാരതിയുടെയും അക്ഷയശ്രീയുടെയും പ്രവര്‍ ത്തകര്‍ പയ്യന്നൂരില്‍ പോയത്. എന്നാല്‍ രാഷ്‌ട്രീയ വിരോധം പൂണ്ട സിപിഎം സംഘം സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തെ ക്രൂരമായി അക്രമിക്കുകയായിരുന്നു. നീ ഒക്കെ പെണ്ണാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ് കൊണ്ട് സ്ത്രീകളെ ദേഹപരിശോധന നടത്തിയാണ് സിപിഎം സംഘം അക്രമിച്ചത്.

തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാര്‍ക്കും പയ്യന്നൂര്‍ എടാട്ടെ ദളിത് യുവതി ചിത്രലേഖക്കും എതിരെ സ്വീകരിച്ച നിലപാട് തന്നെയാണ് കോ റോത്തും സിപിഎം സ്വീകരിച്ചത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരിക്കുന്ന പാര്‍ട്ടി അക്രമത്തിന് നേതൃത്വം നല്‍ കുന്നത് കാണാനാവില്ല. ഒരു കൊലപാതകം നടന്നാല്‍ അതിനെ അപലപിക്കുന്നതിനോ സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കുന്നതിനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കേരളത്തിലെ ഭയാനകമായ ക്രമസമാധാന ചര്‍ച്ച കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരും. കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പിക്കുന്നത് പോലെ കണ്ണൂരിലും ഇത് സാധ്യമാണോയെന്ന് ആരായുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം മതഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാകുന്നുവെന്നതിന്റെ തെളിവാണ് കനകമലയില്‍ നിന്ന് ഭീകരവാദികളെ പിടികൂടിയ സംഭവം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മതഭീകര വാദികളുടെ സഹായത്തോടെയാണ്. കനകമലയില്‍ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന് ബിജെപി നേരത്തെ തന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. സിപിഎം അക്രമത്തിന് ഭീകരവാദികളുടെ സഹായമുള്ളതായി സംശയിക്കുന്നുവെന്നും നേതാക്കള്‍ തുടര്‍ച്ചായായി ഗള്‍ഫ് സന്ദര്‍ശനം നടത്തി വന്‍ സാമ്പത്തിക സമാഹരണം നടത്തിയിട്ടുണ്ടെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ. വേലായുധന്‍, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.