ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് നാലു വനിതകള്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നാലു വനിതകളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഹസാര ടൗണിലേക്ക് മടങ്ങിയ വനിതകളാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിലേക്ക് കടന്ന ഒരു സംഘമാളുകള്‍ ബഹളം വയ്‌ക്കുകയും അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. മുഹറത്തിനു ശേഷം ഇവിടം കനത്ത സുരക്ഷാവലയത്തിലായിരുന്നു. ചിലയിടങ്ങളില്‍ നിരോധനാജ്ഞ വരെ പുറപ്പെടുവിച്ചിരുന്നുവെന്നാണ് വിവരം. എന്നിട്ടും ഇത്തരത്തില്‍ വെടിവയ്‌പ് നടന്നതെങ്ങനെയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്‌പിനെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനുള്ള ഖാന്‍ ഷെരി അപലപിച്ചു.
















