കണ്ണൂര്‍: നാലാമത് സംസ്ഥാന പോലീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്ണൂരില്‍ ആരംഭിച്ചു.
ഇന്നലെ നടന്ന മത്സരങ്ങളില്‍ തൃശ്ശൂര്‍ ജില്ലാ പോലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ പാലക്കാടിനെ (3-0) പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് ടീം ഇടുക്കി ജില്ലാ ടീമിനെ (3-0) പരാജയപ്പെടുത്തി. മാങ്ങാട്ടുപറമ്പില്‍ നടന്ന മത്സരത്തില്‍ കൊച്ചിന്‍ സിറ്റി പോലീസ് ആലപ്പുഴ ജില്ലാ പോലീസിനെ (5-1)യും മലപ്പുറം ജില്ലാ പോലീസ് എറണാകുളം റൂറലിനെ (1-0)യും പുരാജയപ്പെടുത്തി.
ഇന്ന് തൃശൂര്‍ കെഎപി ബറ്റാലിയന്‍ പാലക്കാടിനെയും കോഴിക്കോട് ജില്ലാ പോലീസ് ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനെയും കണ്ണൂര്‍ ജില്ലാ പോലീസ് തിരുവനന്തപുരം സിറ്റി പോലീസിനെയും നേരിടും. കാസര്‍കോട് ജില്ലാ പോലീസ് പാലക്കാട് ജില്ലാ പോലീസിനെയും നേരിടും.
കണ്ണൂര്‍ എസ്പി സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമാന്റന്റ് അബ്ദുള്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു.
















