കണ്ണൂര്‍: വര്‍ദ്ധിപ്പിച്ച 200 രൂപ കലാകാര പെന്‍ഷന്‍ ഒക്‌ടോബര്‍ മുതല്‍ വിതരണം ചെയ്യുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍ ഉറപ്പുനല്‍കി. സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) സംസ്ഥാന പ്രസിഡണ്ട് ഡി.വിശാഖന്‍, ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം, ട്രഷറര്‍ അലിയാര്‍ പുന്നപ്ര, വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് എന്നിവരുമായി ബോര്‍ഡ് ചെയര്‍മാന്‍ നടത്തിയ സിറ്റിംഗിലാണ് തീരുമാനം അറിയിച്ചത്. 60 വയസ്സിനു മുകളിലുള്ളവരുടെ കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ അപേക്ഷകള്‍ പരിഗണിക്കുവാനും അര്‍ഹതപ്പെട്ട എല്ലാ കലാകാരന്‍മാര്‍ക്കും പെന്‍ഷന് അപേക്ഷിക്കുവാനുള്ള അവസരം നല്‍കുവാനും ചര്‍ച്ചയില്‍ തീരുമാനിമായി. അപേക്ഷ നല്‍കേണ്ടതിന്റെ വിശദവിവരങ്ങള്‍ക്ക് ജി.വിശാഖന്‍ (9446166982), സുദര്‍ശന്‍ വര്‍ണ്ണം (9945422006) എന്നിവരെ ബന്ധപ്പെടണം.
















