പയ്യാവൂര്‍: കണ്ണൂര്‍ ജില്ല സൈക്ലിംഗ് അസോസിയേഷനും പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയും പൈസക്കരി ദേവമാതാ ഹൈസ്‌കൂളും സംയുക്തമായി നേതൃത്വം കൊടുക്കുന്ന ഇരുപത്തിയൊന്നാമത് സംസ്ഥാന സീനിയര്‍ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 29, 30 തിയതികളില്‍ പൈസക്കരിയില്‍ നടക്കും. ഇതിനായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.യോഗത്തില്‍ പൈസക്കരി ദേവമാതാ ഫൊറോനാ വികാരി റവ.ഡോ.ജോസ് വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി.വി.പവിത്രന്‍, ജില്ലാ സെക്രട്ടറി എ.പ്രേമരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപറമ്പില്‍, ബിനോയി ആലുങ്കത്തടത്തില്‍, പി.എം.കൃഷ്ണന്‍, എ.വി.ജോസഫ്, വില്‍സണ്‍ ചാക്കോ, ബിജു മുതുപ്ലാക്കല്‍, വിനില്‍ സി.മാത്യു, സണ്ണി ജയിംസ് പാറംമ്പുഴയില്‍, ജോയി ശൗര്യാംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ദേശീയ ജേതാക്കള്‍ ഉള്‍പ്പെടെ മുന്നൂറോളം സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും.
















