കുമ്പളം: നിര്‍ദിഷ്ട കുമ്പളം-തേവര പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി രൂപീകരണ യോഗം സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ എ.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഏഴു പതിറ്റാണ്ടിലെ ആവശ്യമായിരുന്നെങ്കിലും ഇക്കുറിയാണ് ബജറ്റില്‍ പണം അനുവദിച്ചത്. യാഥാര്‍ഥ്യമായാല്‍ ബൈപാസും വൈറ്റിലയും ചുറ്റാതെ നാലു കിലോ മീറ്റര്‍ കൊണ്ട് എം.ജി. റോഡില്‍ എത്തിച്ചേരാനാകും. കൊച്ചി ബൈപാസിനും ഇടക്കൊച്ചി വഴി പോകുന്ന ദേശീയ പാതയ്‌ക്കും സമാന്തര മാര്‍ഗവും ആകും. കുമ്പളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വി.കെ. വിനയന്‍, പി.എസ്. ഹരിദാസ്, ജോളി പൗവ്വത്തില്‍, സി.പി. രതീഷ്, കെ.ജി. അശോകന്‍, സി.കെ. അപ്പുക്കുട്ടന്‍, ജോസഫ് പുന്നത്തറ, കെ.എസ്. ഗിരിജാവല്ലഭന്‍, കുര്യാക്കോസ് ചെന്നാപ്പിള്ളി, ജെലിന്‍ കുമ്പളം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.കെ. മുരളീധരന്‍ (ചെയ), പി.എസ്. ഹരിദാസ് (കണ്‍), ജോസഫ് പുന്നത്തറ (ട്രഷ).
















