കണ്ണൂര്‍: താഴെ ചൊവ്വയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടപടി ശക്തമാക്കി. കണ്ണൂര്‍ സിഐയുടെയും ട്രാഫിക് എസ്‌ഐയുടെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ മൂന്ന് ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് പിടികൂടിയത്. അലക്ഷ്യമായും മദ്യപിച്ചും ആവശ്യമായ രേഖകളില്ലാതെയും സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനക്ക് നാട്ടുകാരും പിന്തുണയുമായി എത്തി. ഇതോടൊപ്പം വരുംദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും മൊബൈല്‍ കോടതിയും സജീവമായി രംഗത്തിറങ്ങും.
















