വുഹാന്‍: നാലാം സീഡ് സിമോണ ഹാലപ്പിനെ തകര്‍ത്ത് ചെക്ക് താരം പെട്ര ക്വിറ്റോവ വുഹാന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റോവ വിജയിച്ചത്. സ്‌കോര്‍: 6-1, 6-2. ഫൈനലില്‍ സ്ലൊവേക്യയുടെ ഡൊമനിക സിബുല്‍കോവയെ ചെക്ക് താരം നേരിടും. അന്ന കുസ്‌നെറ്റ്‌സോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സിബുല്‍ക്കോവ ഫൈനലിലെത്തിയത്.
















