Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സര്‍ക്കാര്‍ അനാസ്ഥ: തേങ്ങ സംഭരണത്തില്‍ കോടികളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:13 pm IST
inKasargod

കാഞ്ഞങ്ങാട്: കൃഷിഭവന്‍ മുഖേനയുള്ള പച്ചതേങ്ങ സംഭരണത്തില്‍ വേണ്ടത്ര സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കേരഫെഡിനും കൃഷിഭവനും ലക്ഷങ്ങളുടെ നഷ്ടം. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് നഷ്ടമുണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്തെ നാളികേര കര്‍ഷകരില്‍ നിന്നായി കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് കേരഫെഡ് തേങ്ങ സംഭരിച്ചിരുന്നത്. ഇത് കഴിഞ്ഞ മൂന്നുമാസമായി നിര്‍ത്തിവെച്ചിരുന്നു. കൃഷിഭവനുകളില്‍ നിന്ന് കയറ്റി അയക്കുന്ന തേങ്ങകള്‍ കോഴിക്കോടുള്ള കേരഫെഡ് ആസ്ഥാനത്തായിരുന്ന സംഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി ഗോഡൗണില്‍ സ്ഥലമില്ലാത്തതിനാല്‍ സംഭരണം താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേരകര്‍ഷകരില്‍ നിന്ന് സംഭരിച്ച തേങ്ങകള്‍ കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ കൃഷിഭവനുകളിലായി കേരഫെഡ് ശേഖരിച്ച 300 ടണ്‍ പച്ചതേങ്ങയാണുള്ളത്.

കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം കെട്ടിക്കിടന്നത് 25 ടണ്ണോളം പച്ചതേങ്ങയാണ്. മൂന്നുമാസമായി തേങ്ങ ചാക്കില്‍ കെട്ടിയനിലയില്‍ കൃഷിഭവനുകളുടെ വരാന്തയില്‍ മഴയും വെയിലുമേറ്റ് കിടക്കുന്നു. കഴിഞ്ഞ ദിവസമാണ് തേങ്ങ കയറ്റുമതി നാമമാത്രമായെങ്കിലും പുനരാരംഭിച്ചത്. കാഞ്ഞങ്ങാട് ഇന്നലെ 8 ടണ്‍ കയറ്റുമതി ചെയ്യുമ്പോഴേക്കും 852 കിലോ തേങ്ങയാണ് ചീഞ്ഞ നിലയിലുണ്ടായിരുന്നതെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. ബാക്കി തേങ്ങകൂടി കയറ്റുന്നതോടുകൂടി ഏകദേശം 20 ശതമാനം നഷ്ടം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവഴി 1 ലക്ഷം രൂപയോളം നഷ്ടം കാഞ്ഞങ്ങാട് കൃഷിഭവനില്‍ മാത്രം ഉണ്ടാകും. ഇങ്ങനെ സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലായി കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. കെട്ടിക്കിടക്കുന്ന തേങ്ങ കൊപ്രയാക്കാനുള്ള അനുമതി അതാതു കൃഷിഭവനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ ഇത്രയും നഷ്ടം സംഭവിക്കില്ലായിരുന്നെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭരണം നിര്‍ത്തിവെച്ചതുമൂലം കര്‍ഷകര്‍ക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. പൊതിച്ച തേങ്ങകള്‍ കൂടുതല്‍ കാലം നില്‍ക്കില്ലെന്നതിനാല്‍ കെടുവിലക്ക് വിപണിയില്‍ വില്‍ക്കേണ്ട സ്ഥിതിയുണ്ടായതായി കര്‍ഷകരും പറയുന്നു. 2017 ജനുവരി മാസം വരെ തേങ്ങ സംഭരിക്കാനുള്ള ടോക്കണ്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. 15 രൂപയാണ് വിപണയിലുള്ളത്. കൃഷിഭവന്‍ മുഖേന 25 രൂപ ലഭിച്ച കര്‍ഷകര്‍ 10 രൂപ നഷ്ടത്തിനാണ് പൊതിച്ച തേങ്ങകള്‍ വില്‍പന നടത്തിയത്. ഉല്‍പ്പാദന ചിലവ് തട്ടിച്ചു നോക്കുമ്പോള്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.