കെയ്‌റോ: ഈജിപ്ഷ്യന്‍ തീരത്തു നിന്ന് അഭയാര്‍ത്ഥികളുമായി ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയ അനധികൃത ബോട്ടിന്റെ ഉടമയെയും ജീവനക്കാരെയും ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റു ചെയ്തു.
ഈ മാസം 21 ന് മുങ്ങിയ കപ്പലില്‍ 600 ലേറെ യാത്രക്കാരുണ്ടായിരുന്നു. 169 പേരെ രക്ഷപ്പെടുത്തി. ഈജിപ്ത്, സുഡാന്‍, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാരായിരുന്നു.
















