ഇസ്ലാമബാദ്: ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ആക്രമണമുണ്ടായാൽ ഏതു സമയത്തും പ്രതികരിക്കാൻ തങ്ങളുടെ സൈന്യം പൂർണസജ്ജമാണെന്നും പാക് സൈനിക വക്താവ് ലഫ്റ്റനന്റ് ജനറൽ അസിം സലിം ബജ്‌വ. ഉറിയിലെ ഭീകരാക്രമണത്തിനു ശേഷം ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പെഷാവറില്‍ ചേര്‍ന്ന സുരക്ഷായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സലീം ബജ്‌വ. പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ നേതൃത്വത്തിലാണ് സൈനിക യോഗം കൂടിയത്.
അതിര്‍ത്തിയില്‍ സേനയെ കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നു ബജ്‌വ അറിയിച്ചു. പാക്കിസ്ഥാന്‍ കൃത്യമായ തെളിവില്ലാതെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്തില്ലെന്നും ബജ്‌വ പറഞ്ഞു. ഇതിനു പുറമെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി.
ഈ മാസം 18നാണ് ഉറിയിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം ഉണ്ടായത്. 19 ഭാരത സൈനികര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.പാക്കിസ്ഥാനിൽ നിന്നുമുള്ള ഭീകരരാണ് ആക്രമത്തിനു പിന്നിലെന്ന് ഭാരതം വ്യക്തമാക്കിയിരുന്നു.
















