തലശ്ശേരി: എരഞ്ഞോളി നിടുങ്ങോട്ടും കാവിനടുത്ത് മൊട്ടേമ്മല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി നടന്ന ബോംബ് സ്‌ഫോടനത്തില്‍ ചീളുകള്‍ തെറിച്ച് കാറിന് നാശനഷ്ടമുണ്ടായി. റോഡിലുണ്ടായ സ്‌ഫോടനത്തില്‍ പരിസരത്തെ ഐശ്വര്യയില്‍ ദിലീശിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 11 എഫ് 550 മാരുതി കാറിനാണ് കേടുപാടുകള്‍ സംഭവിച്ചത്. തലശ്ശേരി പോലീസില്‍ ദീലീഷ് നല്‍കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു.















