പാനൂര്‍: ദേശാഭിമാനി ഫണ്ടിലേക്ക് പണം നല്‍കാത്തതിന് മുത്താറിപ്പീടികയില്‍ കടയ്‌ക്കു നേരെ അക്രമം. മലഞ്ചരക്ക് വ്യാപാരി സുരേന്ദ്രന്റെ കടയുടെ പൂട്ടിലാണ് അക്രമികള്‍ ടാര്‍ ഒഴിച്ചത്. ഇന്നലെ രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.ഉടനെ പാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു മുന്‍പും പിരിവു നല്‍കാത്തതിന്റെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ അക്രമമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനപ്രകാരം മുത്താറീപ്പീടിക ടൗണില്‍ ഹര്‍ത്താലാചരിച്ചു. കഴിഞ്ഞ ദിവസം ദേശാഭിമാനി ഫണ്ട് പിരിവിനായി സിപിഎം ബ്രാഞ്ച്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുസംഘം നിര്‍ബന്ധിത പിരിവു നടത്തിയിരുന്നു. സുരേന്ദ്രന്‍ പിരിവു നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. ടൗണിലെ ഓട്ടോെ്രെഡവര്‍ കൂടിയായ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കെതിരെ ഭീഷണിയും പിരിവും പതിവാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. വികസനത്തിലേക്ക് ചുവടുവെയ്‌ക്കുന്ന ടൗണിനെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കാനാണ് സിപിഎം നേതൃത്വത്തില്‍ ശ്രമം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വ്യാപാരസ്ഥാപനത്തിനു നേരെ നടന്ന അക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു.
















