കണ്ണൂര്‍: രാഷ്‌ട്രസേവനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പൊതുജനങ്ങള്‍ക്ക് ജീവിതത്തില്‍ക്കൂടി കാണിച്ചുകൊടുത്ത ഉത്തമനായ ജനസേവകനായിരുന്നു അന്തരിച്ച കെ.മാധവനെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഡോ.കെ.മാധവന്റെ സര്‍വ്വകലാശാല ജനങ്ങളായിരുന്നുവെന്നും അതിനാലാണ് കണ്ണൂര്‍ സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയതെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. സര്‍വ്വകലാശാലക്കുവേണ്ടി വൈസ് ചാന്‍സിലര്‍ മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.
















