കണ്ണൂര്‍: വധശിക്ഷ ശരിയോ തെറ്റോ എന്ന വിഷയത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കായി നര്‍മ്മവേദി കോളേദ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദം കെഎസ്ഇബി മുന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എ.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. നര്‍മ്മവേദി പ്രസിഡണ്ട് ആര്‍.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചൂളംവിളിപ്പാട്ട് മത്സരത്തില്‍ ആഷിഷ് രാജ്, ദുര്‍ഗ്ഗ രാജേന്ദ്രന്‍, എഫ്.റിച്ചാര്‍ഡ്, പി.വി.ഉദയചന്ദ്രന്‍, രാജന്‍ ചന്ദ്രോത്ത് ബക്കളം എന്നിവര്‍ വിജയികളായി. ഡോ.എ.സത്യനാരായണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
















