കൊച്ചി: ഐആര്‍ഡിഎ കരിനിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഐആര്‍ഡിഎ റെഗുലേറ്റര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി രാജീവന്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് സര്‍വ്വെയേഴ്‌സ് ആന്റ് ലോസ് അസസ്സേഴ്‌സ് സംഘിന്റെ സംസ്ഥാന സമ്മേളനം ആലുവ വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് സര്‍വ്വെയേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ വിശദമാക്കി കൊണ്ട് കേന്ദ്രധനകാര്യമന്ത്രിക്ക് നേരിട്ട് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ് സര്‍വ്വെയേഴ്‌സ് ആന്റ് അസോസ്സിയേഷന്‍സ് സംഘ് അദ്ധ്യക്ഷന്‍ പി.എ.സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എ.എസ്.നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അന്‍ഷാദ് ഹുസൈന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ഖജാന്‍ജി കെ.ആര്‍.ഗോപാലകൃഷ്ണന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി മധുകുമാര്‍, ന്യൂ ജനറേഷന്‍ ബാങ്ക് ആന്റ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് സംഘ് ജില്ലാ അദ്ധ്യക്ഷന്‍ അഭിലാഷ്, ഇന്‍ഷുറന്‍സ് സര്‍വ്വെയേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ ശിവന്‍പിള്ള, അഖിലേന്ത്യാ മെമ്പര്‍ ഇളങ്കോ, ഇന്‍ഷുറന്‍സ് സര്‍വ്വെയേഴ്‌സ് ആന്റ് അസോസ്സിയേഷ്‌സ് സംഘ് നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.അഷറഫ് എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. പത്തനംതിട്ട യൂണിറ്റിലെ ജോണ്‍സണ്‍, തിരുവനന്തപുരം യൂണിറ്റിലെ സിയാദ് എന്നീവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് ആന്റ് ലോസ്റ്റ് അസസ്സേഴ്‌സ് സംഘ് എറണാകുളം യൂണിറ്റ് അദ്ധ്യക്ഷന്‍ ടോം നന്ദി പ്രകാശിപ്പിച്ചു.
















