തമിഴ്നാട് : തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട.് ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലാണ് ജയലളിത.
ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും അപ്പോള ആശുപത്രിയിലെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥ തുടരുന്ന പക്ഷം ജയലളിതയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജയലളിതയുടെ ആരോഗ്യനിലമോശമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ജയലളിതയുടെ ആരോഗ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ചെന്നൈ ആശുപത്രിയില്‍ എത്തിക്കോണ്ടിരിക്കുന്നത്.
കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വ്യാഴാഴ്ചയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
















