കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കാരത്തെ-ഡോ-അസോസിയേഷന്റെ 30-ാമത് ജില്ലാ കരാത്തെ ചാമ്പ്യന്‍ഷിപ്പ് മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ബൗട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള കരാത്തെ-ഡോ അസോസിയേഷന്‍ പ്രസിഡണ്ട് പി.രാംദയാല്‍ അധ്യക്ഷതവഹിച്ചു. എടക്കാട് ബ്ലോക്ക് പ്രസിഡണ്ട് എം.സി.മോഹനന്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പ്രകാശന്‍ സ്വാഗതവും ജോ.സെക്രട്ടറി ജോസ് തോമസ് നന്ദിയും പറഞ്ഞു. കണ്ണൂരിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ല്‍പരം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
















