Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പ്രസംഗം ട്വിറ്ററില്‍ തരംഗം; പ്രകോപിതരായി പാക് മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:21 pm IST
in India

പാക്കിസ്ഥാനെ കടന്നാക്രമിച്ച പ്രധാനമന്ത്രി മോദിയുടെ കോഴിക്കോട് പ്രസംഗത്തിന് ട്വിറ്ററില്‍ പ്രശംസ. # pmreturnsurifire, # KeralaWithNaMo എന്നീ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റ് ചെയ്തു. നിശ്ചയദാര്‍ഢ്യവും ലക്ഷ്യവുമുള്ള ഇത്തരം നിലപാടുകളാണ് രാജ്യത്തിനാവശ്യമെന്നും പ്രധാനമന്ത്രിയുടെ ഉജ്ജ്വലമായ വാക്കുകള്‍ നമ്മള്‍ കീഴടങ്ങേണ്ടി വരില്ലെന്ന് ഉറപ്പിക്കുന്നുവെന്നും ട്വീറ്റുകള്‍ പ്രവഹിച്ചു.

ഉത്തരവാദിത്വമുള്ള നേതാവാണ് താനെന്ന് പ്രധാനമന്ത്രി വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നായിരുന്നു ഒരു അഭിപ്രായം. ഒരു പ്രധാനമന്ത്രിയും പറയാത്ത ധീരമായ വാക്കുകള്‍. മറ്റൊരു ട്വീറ്റ് ഇങ്ങനെ: കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഒപ്പമുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിന് ശേഷമാണ് കേരളം മോദിയോടൊപ്പം എന്ന ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, ബര്‍ഖ ദത്ത്, സബ നഖ്‌വി, ശേഖര്‍ ഗുപ്ത എന്നിവരും മോദിയെ പ്രകീര്‍ത്തിച്ചു. പാക്ക് ജനതയെ അഭിസംബോധന ചെയ്തത് ശരിയായ നിലപാടെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

മോദിയുടെ പ്രസംഗം പാക്ക് മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. വിഷലിപ്തമായ പ്രചാരണമാണ് മോദിയുടേതെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. ഉറി ഭീകരാക്രമണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയില്‍ മോദി നടത്തിയ പ്രസംഗം ഭാരതത്തെപ്പോലെ പാക്കിസ്ഥാനും ഉറ്റുനോക്കിയിരുന്നു. പ്രസംഗം അവസാനിച്ച് മണിക്കൂറിനകം പ്രധാനപ്പെട്ട പാക്ക് പത്രങ്ങളുടെയെല്ലാം വെബ്‌സൈറ്റുകളില്‍ പ്രസക്ത ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ ഭാഷണി എന്ന തലവാചകമാണ് ‘ദ ന്യൂസ്’, ‘ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍’ എന്നീ പ്രധാന ദിനപ്പത്രങ്ങള്‍ നല്‍കിയത്. പാക്കിസ്ഥാന് മോദിയുടെ ഭീഷണി എന്നായിരുന്നു ‘ജിയോ ടിവി’യുടെ വാര്‍ത്ത. പാക്കിസ്ഥാന്‍ ഭീകരത കയറ്റി അയയ്‌ക്കുന്നുവെന്ന മോദിയുടെ പരാമര്‍ശത്തെ വിദേ്വഷം പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന വാക്കുകളാണ് ‘ദ ഡോണ്‍’ പത്രവും ‘ഡെയ്‌ലി ടൈംസും’ നല്‍കിയത്.

പ്രസംഗത്തെ പുകഴ്‌ത്തി പാക് അധീന കശ്മീരിലെ പ്രക്ഷോഭ നേതാവ് മുംതാസ് ഖാന്‍ രംഗത്തെത്തി. ബലൂചിസ്ഥാന്‍, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍, സിന്ധ്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ പാക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുംതാസ് ഖാന്‍ പറഞ്ഞു. പാക് അധീന കശ്മീരില്‍ സര്‍ക്കാരുണ്ടെങ്കിലും അധികാരമില്ല, അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.