അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നടപ്പന്തല്‍ കയ്യേറാന്‍ വ്യാപാരികളുടെ ശ്രമം. തടഞ്ഞ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയെ മര്‍ദ്ദിച്ചു. ഇന്നലെ രാവലെ പത്തരയ്‌ക്ക അമ്പലപ്പുഴ ക്ഷേത്ര നടപ്പന്തലിലാണ് സംഭവം. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് നടപ്പന്തലിനുള്ളില്‍ വാഹനങ്ങള്‍ കയറ്റിയും കച്ചവട സാമഗ്രികള്‍ നിറച്ചും നടത്തിയ കയ്യേറ്റശ്രമം ഒഴിപ്പിക്കാനാണ് ഉപദേശക സമിതി സെക്രട്ടറിയും ബിജെപി ഗ്രാമപഞ്ചായത്തംഗവുമായ ഡി. സുഭാഷ് എത്തിയത്.
നടപ്പന്തലിനു മുന്നില്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ച് കയ്യേറ്റശ്രമം തടയാന്‍ സുഭാഷ് ശ്രമിച്ചതോടെ വ്യാപാരികള്‍ സംഘടിച്ച് തടയുകയും അമ്പലപ്പുഴ തോട്ടുങ്കല്‍ മഠത്തില്‍ ശ്രീലേഷിന്റെ നേതൃത്വത്തില്‍ സുഭാഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്ന് ഭക്തര്‍ ആരോപിച്ചു. നടപ്പന്തലിനു മുന്നില്‍ വാഹനം കയറ്റാതിരിക്കാന്‍ ഗേറ്റുകള്‍ സ്ഥാപിച്ചശേഷമാണ് ഭക്തര്‍ മടങ്ങിയത്.
















